ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ നിരവധി യുവാക്കള്‍ ഇപ്പോഴും തൊഴില്‍ രഹിതരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു കോടി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളാണ് ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തതെന്ന് മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജവാദേക്കര്‍ പറഞ്ഞു.
ALSO READ: ഗ്രാമങ്ങളില്‍ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം
2016-17 വര്‍ഷത്തില്‍ ഒരു കോടി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളാണ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ജോലി കിട്ടി കഴിയുമ്പോഴാണ് ഇത്തരം അക്കൗണ്ടുകള്‍ ആരംഭിക്കുന്നത്.- മന്ത്രി പറഞ്ഞു.
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരം ഏറ്റതിന് ശേഷം രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിനുള്ള മറുപടിയെന്നോണമാണ് ജാവദേക്കറിന്റെ വാക്കുകള്‍. അഹമ്മദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments