മാലെ: അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കും. പ്രസിഡന്റ് അബ്ദുള്ള യമീന്‍ മാലിദ്വീപില്‍ 45 ദിവസമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ വ്യാഴാഴ്ച പിന്‍വലിക്കുമെന്ന് അറിയിച്ചു. എന്നാല്‍ അഴിമതി കേസില്‍ കുറ്റം ചുമത്തുമെന്നും മാലിദ്വീപിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി അറിയിച്ചു. സുപ്രീം കോടതി ഫെബ്രുവരി ഒന്നിന് തടവിലായിരുന്ന ഒന്‍പത് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കി വിട്ടയക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് അഞ്ചു മുതല്‍ 15 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് ഇത് പാര്‍ലമെന്റിന്റെ അനുമതിയോടെ 30 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
read also: വര്‍ഗീയ സംഘര്‍ഷം : അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അടിയന്തരാവസ്ഥ കാലത്താണ് യമീന്‍ സര്‍ക്കാര്‍ മുന്‍ പ്രസിഡന്റ് ഗയൂമിനേയും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അബ്ദുള്ള സയീദിനേയും മറ്റൊരു ജഡ്ജി അലി ഹമീദിനേയും സുപ്രീം കോടതി അഡ്മിനിസ്‌ട്രേറ്ററേയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ഇവര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.
Post Your Comments