ബംഗളുരു: ലിംഗായത്ത് സ്വതന്ത്ര മതമായി അംഗീകരിക്കുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ന്യൂനപക്ഷ പദവി ലഭിക്കാത്ത വീരശൈവ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്‍ബുര്‍ഗിയില്‍ ആരംഭിച്ച പ്രതിഷേധം കര്‍ണാടക മുഴുവന്‍ വ്യാപിയ്ക്കുകയാണ്. കല്‍ബുര്‍ഗിയില്‍ പ്രതിഷേധിച്ച വീരശൈവ വിഭാഗക്കാരും ലിംഗായത്ത് വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. വീരശൈവ വിഭാഗത്തിന്റെ പ്രബലമേഖലയാണു കല്‍ബുര്‍ഗി. ലിംഗായത് സന്യാസിമാരുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതു സംബന്ധിച്ച നാഗമോഹന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.
തീരുമാനം ഇനി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ബി.എസ്. യെദിയൂരപ്പ ലിംഗായത്തുകളുടെ അനിഷേധ്യ നേതാവാണ്. വീരശൈവര്‍ ഉള്‍പ്പെടെയുള്ള ലിംഗായത്ത് വിഭാഗത്തെ മറ്റു പിന്നോക്കവിഭാഗമായാണു കര്‍ണാടകയില്‍ കണക്കാക്കുന്നത്. എന്നാല്‍, തങ്ങള്‍ ഹിന്ദുമത വിശ്വാസികളല്ലെന്നും പ്രത്യേക ന്യൂനപക്ഷ മതമായി തങ്ങളെ അംഗീകരിക്കണമെന്നുമാണ് ലിംഗായത്തുകളുടെ ആവശ്യപ്പെട്ടിരുന്നത്.നിലവിലെ കര്‍ണാടക നിയമസഭയില്‍ 224 അംഗങ്ങളില്‍ 52 പേര് വീരശൈവ-ലിംഗായത്ത് സമുദായാംഗങ്ങളാണ്.
110 മണ്ഡലങ്ങളിലെങ്കിലും ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ സ്വാധീനമുള്ളവരാണ് ഇവരെന്നും കണക്കാക്കപ്പെടുന്നു.പ്രത്യേക മതമായി തങ്ങളെ അംഗീകരിക്കണമെന്ന് ലിംഗായത്തുകള്‍ ആദ്യമായി ആവശ്യപ്പെട്ടത് 1979ലായിരുന്നു. വീരശൈവ- ലിംഗായത്ത് എന്ന ഒറ്റ വിഭാഗമായി കണക്കാക്കാതെ ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമാക്കണമെന്നാണ് പ്രബല വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യത്തിന് വേണ്ടത്ര രാഷ്ട്രീയ പിന്തുണ ഇതുവരെ കിട്ടിയിരുന്നില്ല. ലിംഗായത്തുകളും വീരശൈവരും വിഭജിക്കപ്പെടുന്നതും പ്രത്യേക മതമായി മാറുന്നതും ഹിന്ദുത്വത്തെ തകര്‍ക്കുമെന്നാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. തികച്ചും തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് സാമുദായിക ധ്രുവീകരണം കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആരോപണം.
Post Your Comments