KeralaLatest NewsNews

വികാരി പണവും സ്വർണ്ണവുമായി മുങ്ങിയ സംഭവം- അന്വേഷണത്തിന് നാലംഗ കമ്മീഷന്‍

കൊച്ചി: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവിധ വിവാദത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് എറണാകുളം അങ്കമാലി അതിരൂപത. പ്രശ്നത്തില്‍ അന്വേഷണത്തിന് നാലംഗ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ അടുത്ത മാസം പന്ത്രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതിരൂപത അറിയിച്ചു. സെന്റ മേരീസ് പള്ളിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടും പള്ളിയില്‍ ആറു കോടി രൂപയുടെ നഷ്ടവും കൊരട്ടി മുത്തി (മാതാവ്) യ്ക്ക് നേര്‍ച്ചയായി കിട്ടിയ മൂന്നു കിലോയോളം സ്വര്‍ണാഭരണങ്ങളും കാണാതായി എന്ന ആരോപണമാണ് അതിരൂപതയെ പിടിച്ചുലച്ച പുതിയ വിവാദം.

also read: ഇടവകയിലെ സ്വര്‍ണവും പണവുമായി വികാരി മുങ്ങിയതായി വിവരം

പണവും സ്വർണ്ണവുമായി വികാരി മുങ്ങിയെന്നാണ് പുറത്തു പ്രചരിക്കുന്ന വാർത്തകൾ എന്നാൽ ഇതിനെപറ്റി അതിരൂപത പ്രതികരിക്കാൻ തയ്യാറായില്ല. അതിരുപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വൈദികരില്‍ ഭൂരിപക്ഷവും കര്‍ദിനാളിനെതിരെ രംഗത്തെത്തിയപ്പോള്‍ കര്‍ദിനാള്‍ പക്ഷത്തെ ചിലര്‍ വൈദികരെ നേരിടാന്‍ ഉപയോഗിക്കുന്ന ആയുധവുമായി ഇത് മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button