KeralaNews

ജീന്‍സും ബനിയനുമിട്ട് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണം; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി വൈദികന്‍

ജീന്‍സും ഷര്‍ട്ടും ബനിയനും ധരിച്ച് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണമെന്ന ക്രിസ്ത്യന്‍ വൈദികന്റെ പരാമർശം വിവാദമാകുന്നു. ചില പള്ളികളിൽ പോകുമ്പോൾ കുർബാന കൊടുക്കാൻ തോന്നാറില്ല എന്നും കാരണം മറ്റൊന്നുമല്ല ചില പെണ്ണുങ്ങൾ ജീൻസും മറ്റും ഇട്ട് വരുന്നതാണെന്നും വൈദികൻ പറയുന്നു.

പ്രസംഗത്തിന്റെ പൂർണരൂപം:

ചില പള്ളികളില്‍ കുർബാന കൊടുക്കാൻ ചെല്ലുമ്പോൾ ചില പെൺകുട്ടികളെ കാണുമ്പോൾ കുർബാന കൊടുക്കാൻ തോന്നാറില്ല, ഇതുങ്ങളെ പള്ളിയില്‍ നിര്‍ത്താനും തോന്നാറില്ല. കാരണം മറ്റൊന്നുമല്ല, ജീൻസ്, ടീ ഷർട്ട് ഇട്ടേ ഇവർ വരാറുള്ളൂ. എന്നിട്ട് കയ്യില്‍ ഒരു മൊബൈലും കാണും തൂവാലയും കാണും. തലമുടി ചീകി റിബൺ കൊണ്ട് കെട്ടിയിട്ടുണ്ടാകില്ല. പറപ്പിച്ചിടും. എന്നിട്ട് ആരെയോ കാണിക്കാന്‍ വേണ്ടി ഇങ്ങനെ നില്‍ക്കും. എന്തിനാ ആ സാധനം പള്ളിയില്‍ വന്നിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും ഷര്‍ട്ടും പാന്റ്‌സും ഇടാന്‍ കത്തോലിക്കാ സഭ പെൺകുട്ടികൾക്ക് അധികാരം നൽകുന്നുണ്ടോ? പരിശുദ്ധ ബൈബിള്‍ അനുവാദം നൽകുന്നുണ്ടോ. നിയമാവര്‍ത്തന പുസ്തകം 22-ാം അധ്യായം അഞ്ചാമത്തെ വചനത്തിൽ പറയുന്നത് സ്ത്രീ പുരുഷന്റേയോ പുരുഷന്‍ സ്ത്രീയുടെയോ വസ്തം അണിയരുതെന്നാണ് . അപ്രകാരം ചെയ്താല്‍ അവര്‍ ദൈവത്തിന് നിന്ദ്യരാണ്. ദൈവത്തിന് നിന്ദ്യരായി നിന്ന് തീര്‍ന്നിട്ട് പള്ളിയില്‍ വന്നുകേറി കരംകുത്തി പിടിച്ച് അമ്മയേക്കാള്‍ കൂടുതല്‍ ഭക്തി കാട്ടിയാല്‍ കൃപ കിട്ടുമോ?

ധ്യാനമൊക്കെ കഴിഞ്ഞിട്ട് വരുമ്പോള്‍ പല ആണ്‍മക്കളും എന്നോട് പറയാറുണ്ട്. ധ്യാനം കേട്ടശേഷം നല്ല തീരുമാനമെടുത്ത് പുറത്തേക്ക് ചെല്ലുമ്പോൾ അര്‍ധ നഗ്നത കാണുന്ന വസ്ത്രമിട്ട് പെണ്‍കുട്ടികള്‍ പോകുമ്പോള്‍ അറിയാതെ പ്രലോഭനം കേറി പാപത്തില്‍ വീണുംപോകും എന്നാണ്. ഇവിടെ ഒരു അപ്പച്ചനോ ഒരു യുവാവോ പരിശുദ്ധ ദേവാലായത്തില്‍ ബലിയര്‍പ്പിക്കാനായി ചെന്നപ്പോള്‍ തൊട്ടപ്പുറത്തെ സൈഡിലോ അല്ലെങ്കില്‍ മുമ്പിലോ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആ അപ്പച്ചനും യുവാവിനും ആകര്‍ഷണം നല്‍കുന്ന രീതിയില്‍ വസ്ത്രം ധരിച്ചുകൊണ്ട് വന്നുനില്‍ക്കുന്നതെങ്കില്‍ അവര്‍ക്ക് പരിശുദ്ധ ബലിപീഠത്തില്‍ പോലും നോക്കാന്‍ പറ്റാതെ നിന്നെ നോക്കിയാൽ നീ പാപഹേതു ആണ്. നിങ്ങളുടെ ഏറ്റവും നല്ല വസ്ത്രമുണ്ട്, ചുരിദാര്‍. പക്ഷെ ഇപ്പോള്‍ എന്താണ് പറ്റിയിരിക്കുന്നത്. സാത്താന്‍ കേറിയിട്ട് ഷോള്‍ എടുത്ത് ഒറ്റയേറാണ്. ഷോളില്ലാതയാണ് നടപ്പ്. രണ്ടാമത് സാത്താന്‍ കേറിയിട്ട് സൈഡ് വെട്ടാന്‍ തുടങ്ങി. ഞാന്‍ ഇനി പറയേണ്ടല്ലല്ലോ അതെവിടെ വരെയാണെന്ന് . മൂന്നാമതായി സാത്താന്‍ കേറിയിട്ട് അതിന്റെ ബോട്ടം ബനിയൻ പരുവത്തിൽ ആക്കി.

ഒരു അബോര്‍ഷന്‍ ചെയ്യുന്ന ഡോക്ടറുടെ വാതിലിന്റെ തൊട്ടടുത്ത് അമ്മയും അപ്പനും ഒരു പെണ്‍കൊച്ചും ആണ്‍കൊച്ചും നില്‍ക്കുന്നത് കണ്ടു .ജീസസ് യൂത്തിലുള്ള ഒരു പെണ്‍കൊച്ചിന് മനസിലായി ഇത് ഒരു അബോര്‍ഷന്‍ കേസാണെന്ന് . കൊച്ചിനെ കൊല്ലരുത് ഒന്ന് പ്രസവിച്ച് തന്നാല്‍ മതിയെന്ന് ജീസസ് യൂത്തിലെ പെൺകുട്ടി പറഞ്ഞു . ഈ അപ്പന്‍ ആ കൊച്ചിനെ മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു. മോളെ നീ പറഞ്ഞത് സത്യമാ എന്റെ മകളുടെ ഉദരത്തില്‍ ഒരു കുഞ്ഞുണ്ട്. അതിനെ കൊല്ലാന്‍ തന്നെയാണ് കൊണ്ടുവന്നത്. പക്ഷെ നിനയ്ക്ക് അറിയാമോ ആ കൊച്ചിന്റെ ഉത്തരവാദി ആരാണെന്ന്തൊ ട്ടപ്പുറത്ത് നില്‍ക്കുന്ന സ്വന്തം ആങ്ങള. ഞാന്‍ ആങ്ങളയോട് ചോദിച്ചു എടാ എന്ത് പോക്കിരിത്തരമാണ് നീ ചെയ്തത്. അവന്‍ എന്നോട് പങ്കുവെച്ച വിഷമം ഇതാണ്. അച്ഛാ രാവിലെ പപ്പയും മമ്മിയും ജോലിക്ക് പോകും. റും ഒരു ചെറിയ ബനിയനും. സ്വന്തം ആങ്ങളയ്ക്കും സ്വന്തം അപ്പനും പോലും വീട്ടില്‍ പ്രലോഭനം നടക്കുന്ന മക്കളാണ് ഈ കാലഘട്ടത്തെ പെണ്‍കൊച്ചെങ്കില്‍ ആ പൊണ്‍കൊച്ച് പള്ളിയില്‍ വന്നാല്‍ തമ്പുരാന്‍ സ്വീകരിക്കുമോ ബലി.

shortlink

Related Articles

Post Your Comments


Back to top button