ഗൗരി ലങ്കേഷ് വധക്കേസ് പ്രതി നവീന്‍ കുിമാർ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. പ്രവീണ്‍ എന്ന കൂട്ടാളിക്കൊപ്പം ബംഗളൂരു വിജയനഗരയിലെ ആദി ചുഞ്ചനഗിരി ആശ്രമ സമുച്ചയത്തില്‍നിന്നാണ് കൊലപാതകമെന്ന് നവീന്‍ വെളിപ്പെടുത്തി. നുണപരിശോധനക്ക് വിധേയനാകാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുള്ള ഇയാള്‍ ഗൗരി ലങ്കേഷിനോട് കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കൂടാതെ തീവ്ര ഹിന്ദുത്വത്തിനെതിരെ വിമര്‍ശനം നടത്തുകയും എഴുത്തുകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന പ്രമുഖ കന്നഡ എഴുത്തുകാരനായ കെ.എസ് ഭഗവാനെ വധിക്കാനായി പദ്ധതി തയാറാക്കിയിരുന്നു. കൊലനടത്താന്‍ മൈസൂരിലെ ഭഗവാന്റെ വീടിന് മുന്നില്‍ ഇയാള്‍ സംഘാംഗങ്ങളുമായി ചേര്‍ന്ന് റിഹേഴ്സല്‍ നടത്തിയെന്നും പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്കുമുമ്പ് ബംഗളൂരു മെജസ്റ്റിക്ക് ഏരിയയിലെ പ്രധാന ബസ് ടെര്‍മിനലിന് സമീപത്തു നിന്നാണ് പോലീസ് നവീനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ, തോക്ക് വാങ്ങാനും വില്‍ക്കാനും ഇയാള്‍ പുണെ, മുംബൈ നഗരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഗൗരി ലങ്കേഷ് വധത്തിന് ശേഷം കര്‍ണാടക പൊലീസ് കെഎസ് ഭഗവാന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തങ്ങളെ താറടിച്ചുകാട്ടാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നവീനുമേല്‍ കുറ്റം അടിച്ചേല്‍പ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
Post Your Comments