തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തില്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ചട്ടങ്ങള്‍ ലംഘിച്ച് റവന്യൂ ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്തതിന് ദിവ്യ എസ് അയ്യരുടെ നടപടി സര്‍ക്കാര്‍ സ്റ്റേ ചെയ്യുകയും വി ജോയി എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
ലാന്റ് റവന്യൂ കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. ാണ് ഭൂമി കൈമാറ്റം സ്റ്റേ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കക്ഷികളെ വിളിച്ചുവരുത്തി മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ എടി ജയിംസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.
Also Read : എല്ലാം നിയമ പ്രകാരം മാത്രമാണ് ചെയ്തിട്ടുള്ളത് – സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പറയാനുള്ളത്
ഭൂമി ലഭിച്ച അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി തിരുവനന്തപുരത്തെ ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസി അംഗമാകട്ടെ സബ് കളക്ടറുടെ ഭര്‍ത്താവായ കെഎസ് ശബരീനാഥ് എം എല്‍ എയുടെ അടുത്തയാളും. ശബരിനാഥിന്റെ പിതാവും സ്പീക്കറുമായിരുന്ന അന്തരിച്ച ജി കാര്‍ത്തികേയന്റെ ഗണ്‍മാനായിരുന്ന ഡീനിനും ഭൂമിലഭിച്ച കൂടുബംവുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
Post Your Comments