KeralaLatest NewsNews

എല്ലാം നിയമ പ്രകാരം മാത്രമാണ് ചെയ്തിട്ടുള്ളത് – സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പറയാനുള്ളത്

ഒരു കേസ് മാത്രം പുതിയ ദിശയിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ പ്രചോദനമെന്തെന്ന് അറിയില്ലെന്നു ഭൂമി വിവാദത്തിൽ സബ് കളക്ടർ ദിവ്യ. ദിവ്യയുടെ വാക്കുകളിലേക്ക്, കേസ് സ്റ്റേ ചെയ്യുക എന്നത് സാധാരണ നടപടിയാണ്. അതിന്‍റെ വിധി വരട്ടെ. നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് ഞങ്ങള്‍ കക്ഷികളോട് പറഞ്ഞത്. നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു തടസവും ആര്‍ക്കുമില്ല.എത്രയോ ഓര്‍ഡറുകള്‍ നമ്മുടെ ഓഫീസില്‍ വരുന്നുണ്ട്. അതിന് ലീഗലായിട്ടുള്ള ഒരു ഹൈരാര്‍ക്കിയും സിസ്റ്റവുമുണ്ട്.

ആ സിസ്റ്റമനുസരിച്ച് നിയമപരമായ പരിശോധനക്ക് ശേഷം ആ കേസിലെന്ത് നടപടിയാണോ സ്വീകരിക്കേണ്ടത് ആ നടപടി സ്വീകരിക്കും. അതില്‍ ഞാന്‍ എന്ന വ്യക്തിയില്ല. ആയിരക്കണക്കിന് ഉത്തരവുകളാണ് മാസം കോടതിയിലൂടെ കടന്ന് പോകുന്നത്. അതില്‍ പല ഉത്തരവുകളും ശരിവെക്കും. റദ് ചെയ്യേണ്ടത് റദ് ചെയ്യും, സ്റ്റേ ചെയ്യേണ്ടത് സ്റ്റേ ചെയ്യും. അതൊക്കെ സാധാരണയായി നടക്കുന്ന നിയമ നടപടികളാണ്. അതില്‍ ഒരു കേസ് മാത്രം പുതിയ ദിശയിലേക്ക് തിരിച്ചുവിടാനുള്ള ഒരു ശ്രമം. എന്താണ് അതിന്‍റെ പ്രചോദനമെന്ന് അറിയില്ല.

സാധരണയായിട്ടുള്ള ഒരു കേസ് പോലെ ഒരു വിധി പുറപ്പെടുവിച്ചു. തഹസീല്‍ദാറുടെ ഉത്തരവില്‍ അപാകത തോന്നിയത് കൊണ്ട് അത് റദ് ചെയ്തു. എൻറെ ഉത്തരവ് പരിശോധിക്കാന്‍ മേലധികാരികള്‍ക്ക് അധികാരമുണ്ട്. മേലധികാരികള്‍ അത് പരിശോധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കും. എല്ലാ കേസിലും അത് തന്നെയാണ് നടക്കുന്നത്. ഈ കേസിന് മാത്രം യാതൊരു പ്രത്യേകതയും ഉള്ളതായിട്ട് തോന്നുന്നില്ല.

നടപടി പ്രകാരം താലൂക്കില്‍ നിന്ന് ഫയല്‍വരുത്തിച്ച് അവരുടെ സ്റ്റേറ്റ് മെന്റും  എടുത്തതിന് ശേഷം മാത്രമാണ് നമ്മള്‍ ഹിയറിംഗ് നടത്തിയത്. അപ്പീല്‍ കേസ് എങ്ങനെയാണോ കോടതിയില്‍ പരിഗണിക്കേണ്ടത് അതിന്‍റെ എല്ലാ യഥാവിഥി പ്രകാരം നിയമപരമായി പാലിച്ചുകൊണ്ടാണ് ചെയ്തിരിക്കുന്നത്. ഇനി വിധി വരുന്നത് വരെ കാത്തിരിക്കുന്നു എന്ന് ദിവ്യ ചാനലുകളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button