തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ സംരഭംങ്ങള്‍ ആരംഭിക്കാൻ വിവിധ സംരംഭങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ റീടേണ്‍, പ്രൊഫഷണലുകള്‍ക്കുള്ള സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: എസ്.സി/എസ്.ടി നിയമ പ്രകാരം ലഭിക്കുന്ന പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ല; സുപ്രീംകോടതി
പാര്‍ശ്വവത്കരിക്കപ്പെട്ടും ദുര്‍ബല വിഭാഗക്കാരായും ജീവിക്കുന്നവരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പദ്ധതികളാണ് ഇവയെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. പിന്നാക്കവിഭാഗത്തില്‍പെട്ടവര്‍ക്ക് ചെറിയ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ വായ്പ നല്‍കാനാണ് പദ്ധതി. മതന്യൂനപക്ഷങ്ങള്‍ക്ക് ആറ് മുതല്‍ എട്ടു ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപ വരെ നൽകും.
Post Your Comments