Latest NewsKeralaNews

“കിളികളല്ല, കഴുകന്മാര്‍” : വയല്‍ക്കിളി സമരത്തില്‍ പ്രതികരണവുമായി ജി സുധാകരന്‍

തിരുവനന്തപുരം: വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞു ജി സുധാകരന്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും വയലില്‍ പോകാത്തവര്‍ സമരത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വികസന വിരുദ്ധന്മാര്‍ മാരീചവേഷം പൂണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.കീഴാറ്റൂരിൽ ഭൂരിപക്ഷം പേരും ബൈപ്പാസിന് അനുകൂലമാണ് .

വിരലിലെണ്ണാവുന്നവർ മാത്രമാണ്‌ എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കീഴാറ്റൂരിൽ ബൈപാസിനെതിരെ സമരം നടത്തുന്നവർ വയൽക്കിളികളല്ല വയൽക്കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കാലം അവരെ തിരിച്ചറിയും . വികസന വിരുദ്ധരാണ് മാരീച വേഷം പൂണ്ട് ബൈപാസിനെതിരെ രംഗത്തെത്തിയതെന്നും ജി സുധാകരൻ സഭയിൽ ആരോപിച്ചു.

അതേ സമയം മന്ത്രി ജി സുധാകരന്‌ തിമിരം ബാധിച്ചതായി വയൽക്കിളി കൂട്ടായ്മയുടെ പ്രതിനിധി സുരേഷ് കീഴാറ്റൂർ പറഞ്ഞു. മന്ത്രിക്ക് അടിയന്തരമായി തിമിര ശസ്ത്രക്രിയ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 25 ന്‌ കേരളം കീഴാറ്റൂരിലേക്ക് എന്ന പേരിൽ മാർച്ച് നടക്കുമെന്നും അതിനെ നിങ്ങൾക്ക് തടയാനാകുമോ എന്നും സുരേഷ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button