പാലക്കാട്: നിയമസഹായം തേടിയെത്തിയ പ്രതിയുടെ ഭാര്യയോട് അഭിഭാഷകന്റെ മോശം പെരുമാറ്റം. റിമാന്‍ഡ് പ്രതിയുടെ ഭാര്യയോടാണ് അഭിഭാഷകൻ അപമര്യാദയായി പെരുമാറിയത്. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഭിഭാഷകനെതിരെ കേസെടുത്തു. പാലക്കാട് ബാറിലെ അഭിഭാഷകന് എസ്. രാധാകൃഷ് ണന്റെ പേരിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
also read:ജാനകി കൊലക്കേസില്‍ പ്രതിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അഭിഭാഷകന് ജയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പ്രതി ഇദ്ദേഹത്തോട് നിയമസഹായം ആവശ്യപ്പെട്ടത്. പിന്നീട് അഭിഭാഷകന് പ്രതിയുടെ ഭാര്യയെ സമീപിക്കുകയും നിയമ സഹായത്തിന് വന്‍ തുക ആവിശ്യപ്പെട്ടു. പണം ഇല്ലെന്നു അറിഞ്ഞതോടെയായിരുന്നു അഭിഭാഷകന്റെ മോശം പെരുമാറ്റം ഉണ്ടായത്.
തുടർന്ന് ജയിലിൽ ഭർത്താവിനെ കാണാൻ എത്തിയപ്പോൾ യുവതി വിവരം തുറന്ന് പറയുകയായിരുന്നു. തുടർന്ന് റിമാന്‍ഡ് പ്രതിയായ ഭർത്താവാണ് പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി സൗത്ത് പോലീസിന് നിര്‍ദേശം നല്കി. സൗത്ത് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തശേഷം തുടരന്വേഷണത്തിനായി സംഭവം നടന്ന നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്കു കൈമാറി.
Post Your Comments