ദുബായ് : മുഖസൗന്ദര്യ ശസ്ത്രക്രിയ നടത്തിയിരുന്ന ക്ലിനിക്ക് അടപ്പിച്ചു . നടത്തിപ്പുകാരി അറസ്റ്റില്‍. ചുണ്ടിന്റെ ഭംഗി വെപ്പിക്കാനെത്തി ചുണ്ട് കരിച്ചെടുത്തു . ദുബായിലാണ് സംഭവം. ഇതോടെ വീട്ടില്‍ അനധികൃതമായി കോസ്മെറ്റിക് സര്‍ജറി നടത്തിയിരുന്ന വനിത ദുബായില്‍ പൊലീസ് പിടിയിലായി.
കോസ്മെറ്റിക് സര്‍ജറി നടത്തുന്നതിന് ലൈസന്‍സ് ആവശ്യമാണെന്നിരിക്കെ ലൈസന്‍സ് ഇല്ലാതെയാണ് ഇവര്‍ ക്ലിനിക്ക് നടത്തിയിരുന്നത്.
മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും സര്‍ജറി ചെയ്യുന്നതിനുള്ള ഉപകരണങ്ങളും, സിറിഞ്ചുകളുമെല്ലാം ഉപയോഗിച്ചിരുന്നത് അളവില്‍ കൂടുതലായിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് ഇവര്‍ സര്‍ജറി നടത്തിയിരുന്നത്.
ചുണ്ട് ശരിയാക്കുന്നതിനായി ഒരു രോഗിയില്‍ നിന്നും ഇവര്‍ 1100 ദിര്‍ഹം കൈപ്പറ്റിയിരുന്നു. എന്നാല്‍ ചുണ്ടിന്റെ ശസ്ത്രക്രിയ പരാജയപ്പെട്ടു. ഇതോടെ മുഖസൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിത ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നതോടെയാണ് പുറം ലോകം ഇക്കാര്യം അറിഞ്ഞത്
പരാതി ലഭിച്ചയുടന്‍ തന്നെ പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തി അനധികൃതമായിരുന്ന സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ ഉകരണങ്ങള്‍ പിടിച്ചെടുത്തു.
ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ പരാതിയില്‍ ദുബായ് പൊലീസ് കേസ് എടുക്കുകയും ഇവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.
Post Your Comments