ഗുവാഹത്തി•35 കാരിയായ യുവതിയെ ഭര്‍ത്താവിന്റെ കണ്മുന്നില്‍ വച്ച് എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ആസാമിലെ നാഗോൺ ജില്ലയിലാണ് സംഭവം.
സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം തേടുമെന്ന് നാഗോൺ എസ്.പി ശങ്കര്‍ ഭാരത റായ്മേധി പറഞ്ഞു. ഇരയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച, കംപൂരില്‍ നിന്ന് ഹോജൈയിലേക്ക് പോകുകയായിരുന്ന ദമ്പതികളാണ് ആക്രമണത്തിന് ഇരയായത്. ചപര്‍മുഖില്‍ എത്തിയ ദമ്പതികള്‍ക്ക് ഹോജൈയിലേക്ക് പോകാന്‍ വാഹനം ഒന്നും ലഭിച്ചില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഇവരെ രാത്രി താങ്ങാന്‍ താമസ സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുഖ്യപ്രതിയായ മര്‍ജോത് അലി സമീപിക്കുകയും തുടര്‍ന്ന് കോപിലി നദിയുടെ സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്തു. ഇവിടെ മറ്റു ഏഴുപേര്‍ കാത്തിരിപ്പുണ്ടായിരുന്നുവെന്നും ഒരു പോലീസുകാരന്‍ പറഞ്ഞു.
സംഘം ഭര്‍ത്താവിനെ മര്‍ദ്ദിച്ചശേഷം യുവതിയെ അയാളുടെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയും അവരെ കൊള്ളയടിച്ച ശേഷം ഓടിമറയുകയും ചെയ്തതായി പോലീസുകാരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments