കൊച്ചി: തൃപ്പൂണിത്തുറയില്‍ നടുറോഡില്‍ വെച്ച് വീട്ടമ്മയുടെ ചുണ്ട് കടിച്ചുമുറിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാങ്കുളം ലക്ഷംവീട് കോളനിയില്‍ കൃഷ്ണമൂര്‍ത്തി(60)യാണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.
also read: അബുദാബിയിൽ പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചെന്ന കുറ്റത്തിന് തൊഴിലാളിക്ക് നാടുകടത്തൽ
ഹില്‍പാലസ് എസ്ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഞായറാഴ്ച രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന് സമീപത്ത് വെച്ച് പ്രതി വീട്ടമ്മയെ കയറിപ്പിടിച്ച് ചുണ്ട് കടിച്ചു പൊട്ടിച്ചത്.
സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണമൂര്‍ത്തി പിടിയിലായത്.
Post Your Comments