Latest NewsNewsGulf

അബുദാബിയിൽ പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചെന്ന കുറ്റത്തിന് തൊഴിലാളിക്ക് നാടുകടത്തൽ

അബുദാബി: പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചു. സംഭവത്തെ തുടർന്ന് സ്വദേശി തൊഴിലാളിക്ക് തടവും നാടുകടത്തലും ശിക്ഷയായി ലഭിച്ചു. അല്‍ ദഫ്രയിലെ വീട്ടിൽ വച്ച് കയ്യേറ്റം ഉണ്ടായത് ഏഷ്യക്കാരിയായ വീട്ടമ്മയ്ക്കു നേരെയാണ്. മോശം ഉദ്ദേശത്തോടെ അറ്റകുറ്റപ്പണികൾക്കെത്തിയ സ്വദേശി സ്പർശിച്ചെന്നാണു പരാതി. അതേസമയം ഇയാൾ കുറ്റക്കാരനല്ലെന്നു കാട്ടി അപ്പീൽ നൽകി.

വീട്ടമ്മയോടു മോശം ഉദ്ദേശത്തോടെയല്ല പെരുമാറിയതെന്നു പ്രതി പറഞ്ഞു. വീട്ടമ്മയുടെ കുട്ടി വീഴാന്‍ പോയപ്പോൾ കുട്ടിയെ താൻ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നീടു അമ്മയ്ക്കു കുട്ടിയെ കൈമാറി. അറിയാതെ ഈ സമയത്ത് അവരെ സ്പർശിച്ചിട്ടുണ്ടാകാം. എന്നാൽ പൊലീസ് വീട്ടമ്മയുടെ പരാതിയില്‍ തന്നെ പ്രതിയാക്കിയതറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഇയാൾ പറഞ്ഞു.

read also: അബുദാബിയില്‍ കൗമാരക്കാരനായ വിദ്യാര്‍ത്ഥിയോട് അദ്ധ്യാപികയുടെ ലൈംഗികചേഷ്ട

അറ്റകുറ്റ പ്പണി നടത്തേണ്ട സ്ഥലം നേരത്തെ ഇയാൾക്കു കാണിച്ചുകൊടുത്തിരുന്നെന്നും എന്നാൽ ഇതു ശ്രദ്ധിക്കാതെ പ്രതി അതിക്രമത്തിനു മുതിരുകയായിരുന്നെന്നും പരാതിക്കാരിയായ സ്ത്രീ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. പ്രതിക്കു കോടതി നാടുകടത്തലിനു പുറമെ മൂന്നു മാസം തടവുശിക്ഷയാണ് വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button