Latest NewsNewsIndia

ഒടുവിൽ മോദിയെ വ്യക്തിപരമായി കടന്നാക്രമിച്ചും വെല്ലുവിളിച്ചും രാഹുൽ ഗാന്ധി അങ്കത്തട്ടിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരായ രാഷ്ടീയപോരാട്ടത്തെ മഹാഭാരതയുദ്ധത്തോടുപമിച്ച്‌ രാഹുല്‍ഗാന്ധി. ബിജെപി അധികാരത്തിന് വേണ്ടി യുദ്ധം ചെയ്ത കൗരവരെ പോലെയും കോണ്‍ഗ്രസ് സത്യത്തിന് വേണ്ടി നിലകൊണ്ട പാണ്ഡവരെ പോലയുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.. എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയത് വ്യക്തിപരമായ അധിക്ഷേപം ആയിരുന്നു.ഇതേവരെയില്ലാത്ത രീതിയില്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ സമാപനപ്രസംഗം.

മുതലാളിമാരുമായുള്ള അവിശുദ്ധ സഖ്യത്തെയാണ് (ക്രോണി ക്യാപ്പിറ്റലിസ്റ്റ്) നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്നത്. രാജ്യത്തെ ബാങ്കുകളില്‍നിന്ന് കുംഭകോണത്തിലൂടെ പണംതട്ടിയ ആളുടെ പേര് മോദിയെന്നാണ്. ക്രിക്കറ്റിലെ ഏറ്റവും അഴിമതിക്കാരനായ വ്യക്തിയുടെ പേരും മോദിയെന്നാണ്. ഒരു മോദി ജനങ്ങളുടെ 30,000 കോടി മറ്റാരു മോദിക്കു നല്‍കുന്നു. തിരിച്ച്‌ രണ്ടാമത്തെ മോദി, തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്‍റെ പേരാണ് മോദിയെന്നും രാഹുല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് നേരിടാനും സ്വയം വിപണനം ചെയ്യാനുമുള്ള പണം മോദിക്കു നല്‍കുന്നു. നീരവ് മോദിയെയും ലളിത് മോദിയെയും സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ ഈ പരിഹാസം.

കുരുക്ഷേത്രയുദ്ധത്തില്‍ കൗരവര്‍ സംഘടിതരും സാമ്പത്തിക, സൈനികശേഷിയുള്ളവരുമായിരുന്നു. പാണ്ഡവരുടെ സൈന്യം ചെറുതായിരുന്നു. പക്ഷേ, അവര്‍ സത്യത്തിനുവേണ്ടി പോരാടി. കൗരവര്‍ അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ചവരായിരുന്നു. അവരെപ്പോലെ ബി.ജെ.പി. അധികാരത്തിനുവേണ്ടി യുദ്ധംചെയ്യും. കോണ്‍ഗ്രസ് പാണ്ഡവരെപ്പോലെ സത്യത്തിന് വേണ്ടി പോരാടും. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിന് താന്‍ സജ്ജനാണെന്ന് വ്യക്തമാക്കി രാഹുല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ യോഗ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. മുതലാളിമാരുമായാണ് പ്രധാനമന്ത്രിക്ക് ചങ്ങാത്തം. മോദിയുടെ മായയിലാണ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്നും രാഹുല്‍ ആരോപിച്ചു.

ബി.ജെ.പി ഒരു വിഭാഗത്തിന്റെ ശബ്ദവും കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദവുമാണ്. കലാപമുണ്ടാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് രാഹുൽ പറഞ്ഞു.കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്നകാര്യവും പ്രസംഗത്തിനിടെ രാഹുല്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ യു.പി.എ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞു.രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. കോണ്‍ഗ്രസ് നേതാക്കളും മനുഷ്യരാണ്, തെറ്റുകള്‍ സംഭവിക്കാം, എന്നാല്‍ ദൈവത്തിന്റെ അവതാരമാണ് താനെന്ന് മോദി ജി കരുതുന്നു. കോണ്‍ഗ്രസ് രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളെ മാനിക്കുന്നു. എന്നാല്‍ സ്ഥാപനങ്ങളെയെല്ലാം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത് രാജ്യത്ത് ആര്‍.എസ്.എസ് മാത്രം മതിയെന്നാണ് അവരുടെ നിലപാടെന്നും രാഹുൽ കുറ്റപ്പെടുത്തി.

പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും എല്ലാം വരുതിയിലാക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് നീതിതേടി ജനങ്ങളെ സമീപിക്കേണ്ടിവന്നു- രാഹുല്‍ ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പണമില്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും ടിക്കറ്റ് നല്‍കാതിരിക്കില്ല. യുവാക്കള്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസിന്‍റെ സ്റ്റേജ് ഒഴിച്ചിട്ടിരിക്കുന്നത്. കഴിവുള്ള ആര്‍ക്കും ഈ സ്റ്റേജിലേക്ക് വരാമെന്നും രാഹുല്‍ വ്യക്തമാക്കി.

എന്നാൽ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച്‌ ബി.ജെ.പി രംഗത്തെത്തി. പരാജിതന്റെ വാക്കുകള്‍പോലെയാണ് രാഹുലിന്റെ പ്രസംഗമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ശ്രീരാമന്റെ അസ്ഥിത്വത്തെപ്പോലും ചോദ്യംചെയ്തവരാണ് തങ്ങള്‍ പാണ്ഡവരെപ്പോലെയാണെന്ന് അവകാശപ്പെടുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button