തിരുവനന്തപുരം: സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതു കടമുണ്ടെന്ന് ധനമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. ആളോഹരി കടം 60950 രൂപയാണ്. ഈ വർഷം ജനുവരി 31 വരെ അക്കൗണ്ട് ജനറലിന്റെ കണക്കാണിതെന്ന് ധനമന്ത്രി അറിയിച്ചു. ചോദ്യോത്തര വേളയിൽ പി സി ജോർജ്ജിന്റെ ചോദ്യത്തിനാണ് തോമസ് ഐസക്കിന്റെ മറുപടി. ഓഖിയിൽ കാണാതായ 91 മത്സ്യതൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ ചോദ്യോത്തര വേളയിൽ പറഞ്ഞു.
Post Your Comments