KeralaLatest NewsNews

അവിശ്വാസ പ്രമേയം ഇന്ന് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് : നോട്ടീസിന് 130 പേരുടെ പിന്തുണ

ന്യൂഡല്‍ഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വൈ എസ് ആർ കോൺഗ്രെസും ടി ഡി പിയും ചേർന്ന് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയം ഇന്ന് പാർലമെന്റ് പരിഗണിക്കും.സ്പീക്കര്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും എത്രപേരുടെ പിന്തുണയുണ്ടെന്ന് കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നില്ല. ബഹളം കാരണം വോട്ടെടുപ്പിനുള്ള അന്തരീക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഇവ മാറ്റിവച്ചത്. രണ്ടു കക്ഷികൾക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യമായ അമ്പതു പേരുടെ പിന്തുണയില്ല.

അതേസമയം, കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ 130 പേരുടെ പിന്തുണ നോട്ടീസിന് ഉണ്ടാകും.ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വൈഎസ്‌ആര്‍ കോണ്‍ഗ്രസാണ് ആദ്യം അവിശ്വാസപ്രമേയം മുന്നോട്ടുവച്ചത്. പിന്നീട് ഇതേ വിഷയത്തില്‍ മുന്നണി വിട്ട ടിഡിപിയും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കി. 539 അംഗ ലോക്സഭയില്‍ ബിജെപിക്ക് 274 അംഗങ്ങളാണുള്ളത്. അതിനാല്‍ അവിശ്വാസം പാസാകുന്നതിനുള്ള സാധ്യതയില്ല. എന്നാല്‍ ഏതൊക്കെ കക്ഷികള്‍ അവിശ്വാസത്തെ പി്ന്തുണയ്ക്കും എന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കാനും എല്ലാ പാര്‍ട്ടികളുടേയും സൗഹൃദംതേടി മത്സരത്തിന് ഇറങ്ങാനും ആണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ആരൊക്കെ ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്നു എന്നത് നിര്‍ണായകമാണ്.

എന്‍ഡിഎയുമായി പിണങ്ങിയ ശിവസേനയുടെ നിലപാടും ചര്‍ച്ചയാകും. അവര്‍ അവിശ്വാസത്തെ അനുകൂലിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ അത് മറ്റൊരു രീതിയില്‍ വിലയിരുത്തപ്പെടും. എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ ടിഡിപിക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയാല്‍ സഭ ക്രമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രമേയം ഒഴിവാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button