യു.എ.ഇ: ഡ്രൈവിംഗ് ലൈസൻസും എമിരിറ്റസ് ഐ.ഡിയുമാണ് യു.എ.ഇ നിവാസികളുടെ പ്രധാനപ്പെട്ട ഡോക്യൂമെന്റസ്. ഇവിടെ താമസിക്കുന്നവർക്ക് ഇത് രണ്ടും നിർബന്ധമാണ്. ഇവയിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ ഇനി വളരെ എളുപ്പത്തിൽ നമുക്ക് പുതിയത് എടുക്കാൻ സാധിക്കും.
അതിനായി റെസിഡന്റ്‌സ് വിസയുടെ കോപ്പി, 2 പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ, കളഞ്ഞു പോയ ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പി, എമിരിറ്റസ് ഐ.ഡി, പിന്നെ റിന്യൂവൽ ഫീസ് ആയിട്ട് 110 ദർഹവും നൽകിയ മതി.
read also: ദുബായിയിൽ ഡ്രൈവിംഗ് ലൈസൻസ് സേവന നിയമങ്ങൾ പുറത്തിറക്കി
ഡോക്യൂമെന്റസ് കൊടുക്കുമ്പോൾ ഒരു ഉപഭോക്താവ് നൽകുന്ന എല്ലാ വിവരങ്ങളും ശരിയായിരിക്കാൻ ശ്രദ്ധിക്കണം.മാത്രമല്ല പേയ്മെന്റ് സ്ഥിരീകരണത്തിനു ശേഷം പണം തിരികെ നൽകില്ല.
ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലെ Q & A പട്ടികയിൽ നഷ്ടപ്പെട്ട ലൈസൻസിനായി അപേക്ഷിക്കുന്ന വിധം കൊടുത്തിട്ടുണ്ട്. അതിൽ നിങ്ങളുടെ പേർസണൽ വിവരങ്ങളും നൽകി പണം അടച്ചു കഴിഞ്ഞ ലൈസൻസ് ലഭിക്കും. ആർ.ടി.എ ആപ്പ് വഴിയും ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കും.
Post Your Comments