ബംഗളൂരു : വാട്സാപ്പ് ഉപായഗിക്കുന്നവർ സൂക്ഷിക്കുക. ചൈനീസ് ഹാക്കർമാർ വാട്സാപ്പ് വിവരങ്ങൾ ചോർത്താൻ സാദ്ധ്യതയുണ്ടെന്ന് അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ളിക്ക് ഇന്റർഫെസ് ( എഡിജിപിഐ ) മുന്നറിയിപ്പ് നൽകുന്നു. നേരത്തെ ചൈനീസ് അതിർത്തിയിലുള്ള സൈനികർ വാട്സാപ്പ് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് വീണ്ടും മുന്നറിയിപ്പുമായി സൈന്യം രംഗത്തെത്തിയത്. ഗ്രൂപ്പുകൾ സ്ഥിരമായി നിരീക്ഷിക്കണം. +86 ൽ തുടങ്ങുന്ന ഏതെങ്കിലും നമ്പരുകൾ ഗ്രൂപ്പിൽ കയറുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും. സിം മാറുകയാണെങ്കിൽ പൂർണമായും വിവരങ്ങൾ നശിപ്പിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ALSO READ ; ഇക്കാര്യങ്ങൾ നിര്‍ബന്ധമായും അറിഞ്ഞ ശേഷം കാറിലെ ഏസി പ്രവര്‍ത്തിപ്പിക്കുക
Post Your Comments