കൊല്‍ക്കത്ത : 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ മൂന്നാംമുന്നണിയ്ക്ക് അണിയറയില്‍ നീക്കം തുടങ്ങി. തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാകുന്നതിന്റെ തുടക്കമെന്നോണം തെലങ്കാന മുഖ്യമന്ത്രി, ചന്ദ്രശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയില്‍ ബംഗാള്‍ സെക്രട്ടേറിയറ്റിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്.
ബിജെപിയും കോണ്‍ഗ്രസ്സുമല്ലാത്ത മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടായിരുന്നു ടിആര്‍എസ് നേതാവും തൃണമുല്‍ കോണ്‍ഗ്രസ് നേതാവും ചര്‍ച്ച നടത്തിയത്. ടിആര്‍എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നണി രൂപീകരണ നീക്കത്തിന് നേരത്തെ തന്നെ മമത പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതൊരു നല്ല തുടക്കമാണ്, ഇതിനായി മറ്റ് പാര്‍ട്ടികളെ കൂടി കാണും. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പുതിയ മുന്നണിയിലൂടെ ലക്ഷ്യമിടുന്നതെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. നമ്മുടേത് വലിയ മുന്നണിയായിരിക്കും രാജ്യത്തിന്റെ നന്മക്കായി ഒരു രാഷ്ട്രീയ മാറ്റം അത്യാവശ്യമാണെന്നും ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടു.
അതേസമയം രൂപപ്പെട്ടുവരുന്ന ബദല്‍ മുന്നണിയില്‍ ആരൊക്കെയുണ്ടാവണം നയിക്കാന്‍ പറ്റിയ നേതാക്കളാരൊക്കെ എന്നതിനെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പഠനം നടത്തിയിരുന്നു. തൃണമൂല്‍ നേതാവ് മമതയെ കൂടാതെ ബദല്‍ മുന്നണിയെ നയിക്കാന്‍ യോഗ്യതയുള്ള രാജ്യത്തെ ഒരേയൊരു നേതാവ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് സിപിഐഎം എന്നീ രാഷ്ട്രീയ കക്ഷികളെ തല്‍ക്കാലം പുറത്തു നിര്‍ത്തിയുള്ള മുന്നണി നീക്കത്തിനാണ് മമത ശ്രമിക്കുന്നത്.
Post Your Comments