കേരളപ്പിറവി ദിനത്തില്‍ ഇന്ത്യ-വെസ്റ്റന്‍ഡീസ് മത്സരത്തിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍നെഹ്റു രാജ്യാന്തര സ്റ്റേഡിയം വേദിയാകുന്നതിനെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യും. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചി എന്തിന് വേദിയാക്കണമെന്നും കേവലം ഒരു ഏകദിന മത്സരത്തിനായി കൊച്ചിയിലെ മൈതാനം നശിപ്പിച്ചു കളയണ്ടേതെന്തിനെന്നും കൊല്‍ക്കത്തയിലെ ഈഡര്‍ ഗാര്ഡന് ഫുട്ബോളിനായി വിട്ട് നല്‍കുമോ എന്നും ഹ്യും ചോദിക്കുകയുണ്ടായി.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുമെന്നാണ് ആദ്യമറിയിച്ചതെങ്കിലും കളി കൊച്ചിയില്‍ നടത്താൻ കെസിഎ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ട്വന്റി-20മല്‍സരം തിരുവനന്തപുരത്തായിരുന്നതിനാല്‍ ഇനി വരുന്ന ഏകദിന മല്‍സരം കൊച്ചിയില്‍ നടത്താമെന്നായിരുന്നു കെസിഎയുടെ താല്പര്യം.
Post Your Comments