Latest NewsNewsGulf

പ്രവാസികള്‍ക്ക് സന്തോഷമാകുന്ന തീരുമാനവുമായി ദുബായ് ഭരണകൂടം : ഇനി മുതല്‍ ആര്‍ക്കുവേണമെങ്കിലും പാര്‍ട് ടൈം ജോലി ചെയ്യാം

ദുബായ് : പ്രവാസികള്‍ക്ക് സന്തോഷമാകുന്ന തീരുമാനവുമായി ദുബായ് ഭരണകൂടം. ഇനി മുതല്‍ തൊഴിലുടമയുടെ സമ്മതമില്ലെങ്കിലും തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും പാര്‍ട് ടൈം ജോലി ചെയ്യാം.

യു.എ.ഇയിലെ കമ്പനികളില്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും പാര്‍ട് ടൈം ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും.

മാനവവിഭവശേഷി വകുപ്പ് നടപ്പിലാക്കിയ പുതിയ തീരുമാനത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പാര്‍ട് ടൈം ജോലി ചെയ്യം. പാര്‍ട് ടൈം കരാര്‍ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറില്‍ താഴെ ജോലി ചെയ്യാമെന്നും ആഴ്ചയില്‍ ഒരു ഓഫ് നിര്‍ബന്ധമായും നല്‍കണമെന്നും മാനവ വിഭവശേഷി വകുപ്പ് ഉത്തരവിട്ടു.

ഇതുസംബന്ധിച്ച് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹാമലി പ്രമേയം പാസാക്കും. പുതിയ തൊഴില്‍സമ്പ്രദായത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, തൊഴിലന്വേഷകര്‍ക്ക് മെച്ചപ്പെട്ട തൊഴിലുകള്‍ ലഭിക്കുന്നതിനും പുതിയ തീരുമാനം സഹായകമാകുമെന്ന് മാനവ വിഭവശേഷി വകുപ്പ് വിലയിരുത്തുന്നു.

പാര്‍ട് ടൈം ജോലിയ്ക്ക് അംഗീകൃത സര്‍വകലാശാലാ ബിരുദം ആവശ്യമില്ല.
ടെക്‌നിക്കല്‍-പ്രാക്ടിക്കല്‍ നൈപുണ്യപാടവമുള്ളവര്‍ക്ക് ഇത്തരം തൊഴിലുകള്‍ക്ക് അപേക്ഷിയ്ക്കാം. ഈ മേഖലയില്‍ രണ്ടോ-മൂന്നോ വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

ആദ്യ തൊഴില്‍ദാതാവ് മിനിസ്റ്റീരിയല്‍ ഫീസായി 150 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് മന്ത്രാലയത്തിലേയ്ക്ക് അടയ്‌ക്കേണ്ടത്. എന്നാല്‍ പാര്‍ട് ടൈം ജോലി നല്‍കുന്ന തൊഴില്‍ ദാതാവ് 100 ദിര്‍ഹം മാത്രമാണ് നല്‍കേണ്ടത്. പ്രൈമറി തൊഴില്‍ ദാതാവ് തൊഴിലാളികള്‍ക്ക് ആന്വല്‍ ലീവും, സര്‍വീസ് ആനുകൂല്യങ്ങളുമെല്ലാം നല്‍കേണ്ടി വരുമ്പോള്‍ പാര്‍ട് ടൈം ജോലിക്കാര്‍ക്ക് അവര്‍ക്ക് നിശ്ചയിച്ച ശമ്പളം മാത്രം നല്‍കിയാല്‍ മതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button