Latest NewsNewsIndia

വാഹനാപകടം: മലയാളി യുവതിയടക്കം നാല് ഐ.ടി. ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ചെങ്കല്‍പ്പേട്ടിനടുത്തുണ്ടായ അപകടത്തില്‍ മലയാളി യുവതിയടക്കം നാല് ഐ.ടി. ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തില്‍ എം.വി. മുരളീധരന്‍ നായരുടെയും ദീപയുടെയും മകള്‍ ഐശ്വര്യ എം. നായര്‍ (22), ആന്ധ്ര സ്വദേശിനി മേഘ (23), തിരുപ്പൂരിലെ ദീപന്‍ ചക്രവര്‍ത്തി (22), നാമക്കലിലെ പ്രശാന്ത്കുമാര്‍ (23) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിനി അഖില, ചെന്നൈയിലെ ശരത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ ചെന്നൈ സോണി എറിക്സണില്‍ ജോലിചെയ്തിരുന്ന ഇവര്‍ ആറുപേരും പുതുച്ചേരിയില്‍ പോയശേഷം കാറില്‍ മടങ്ങുമ്പോഴാണ് അപകടമു്ടായത്. ദീപന്‍ ചക്രവര്‍ത്തിയാണ് കാറോടിച്ചിരുന്നത്. ഐശ്വര്യ, ദീപന്‍, പ്രശാന്ത്കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മേഘയും മരിക്കുകയായിരുന്നു.

Also Read : ഡോക്ടറെന്ന വ്യാജേന ആംബുലന്‍സില്‍ കയറിയത് എ.സി മെക്കാനിക്ക്; കൗമാരക്കാരന് ദാരുണാന്ത്യം

എട്ടുമാസംമുന്‍പാണ് ഐശ്വര്യ സോണി എറിക്സണില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായി ചേര്‍ന്നത്. ഡോ. അഞ്ജലി (ബെംഗളൂരു) സഹോദരിയാണ്. ഇവരുടെ മാതാപിതാക്കള്‍ ഇന്‍ഡൊനീഷ്യയില്‍ ബിസിനസ് നടത്തുകയാണ്. തൃശ്ശൂര്‍ ചേലക്കോട്ടുകര, പുത്തൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ ഐശ്വര്യയും ഡോ. അഞ്ജലിയും അവധിക്ക് താമസിക്കാനെത്താറുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യ നിലയെ കുറിച്ച് ഡോക്ടര്‍മാര്‍ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button