
പാലക്കാട്: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കോടികണക്കിന് രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. 40 കോടി രൂപ വിലമതിക്കുന്ന 36 കിലോ ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തൃശൂർ ചാവക്കാട് സ്വദേശി രാജേഷ് (47)നെ വാളയാറിൽ എക്സൈസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽനിന്നു എറണാകുളത്തേക്ക് കാറിൽ കടത്താൻ ശ്രമിക്കവെയാണ് സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള എക്സൈസ് പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്. കഞ്ചാവ് ലായനിരൂപത്തിലാക്കിയ ശേഷം മിശ്രിതം ചേർത്ത് ഹാഷിഷ് ഓയിലാക്കി. ഇതു പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.
ALSO READ ;മാറ് തുറക്കല്‍ സമരം ഫേസ്ബുക്കിന് പിടിച്ചില്ല, ചിത്രങ്ങള്‍ നീക്കം ചെയ്തു
Post Your Comments