KeralaLatest NewsNews

വര്‍ക്കലയിലെ വിവാദ ഭൂമി ഇടപാട് : സബ് കളക്ടറുടെ ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: കൈയേറ്റക്കാരനിൽ നിന്ന് ഒഴിപ്പിച്ച ഭൂമി അയാൾക്കു തന്നെ തിരിച്ചു കൊടുത്ത തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്.അയ്യരുടെ നടപടി റവന്യൂ മന്ത്രി സ്റ്റേ ചെയ്തു. ഇത് സംബന്ധിച്ച് വർക്കല എം.എൽ.എ. വി.എ.ജോയ് നൽകിയ പരാതിയിലാണ് നടപടി.

ഭൂമിതിരിച്ചുകൊടുത്തതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യൂ കമ്മിഷണറോട് മന്ത്രി നിർദ്ദേശിച്ചു. കൈയേറ്റക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും സബ് കളക്ടർക്ക് തീരുമാനമെടുക്കാനുള്ള വിധി നേടുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സബ്ക​ള​ക്ട​ർ സ്ഥലം കൈയേറ്റക്കാരന് തിരിച്ചു കൊടുക്കാൻ തീരുമാനിച്ചത്.

ഇതിനെതിരെ സ്ഥലം എം.എൽ.എ വി. ജോയി, പഞ്ചാ​യത്ത് ഭര​ണ​സ​മിതി, വിവിധ രാഷ്ട്രീയ പാർട്ടി​കൾ എന്നി​വർ പ്രതി​ഷേധവുമായി രംഗത്തെത്തി. അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ​മ​ന്ത്രി, റവ​ന്യൂ​മന്ത്രി, ചീഫ് സെക്ര​ട്ട​റി, ജില്ലാ കള​ക്ടർ എന്നി​വർക്ക് പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button