ചെങ്ങന്നൂർ: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തത് ഇരുപത്തി എണ്ണായിരത്തി മുന്നൂറു പേർ. ഇതിൽ മൂവായിരത്തി ഒരുന്നൂറ്റി നാൽപ്പത്തി അഞ്ചു പേരാണ് കരട് പട്ടികയിൽ ഇടം നേടിയത്. അൻപത്തി നാല് കമ്പനികൾ ആണ് മേളയിൽ പങ്കെടുത്തത്. തൊഴിൽ രഹിതർക്കു തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ആണ് സംസ്ഥാനത്ത് ഉടനീളം കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മെഗാ തൊഴിൽ മേളകൾ സംഘടിപ്പിച്ചത്.
ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 54 തൊഴിൽ ദാതാക്കൾ ആണ് മേളയിൽ പങ്കെടുത്തത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷണ്‍, കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. 3145 പേർ അന്തിമ പട്ടികയിൽ ഇടം നേടി.
Post Your Comments