ചെന്നൈ: കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ത്ത് ദ്രാവിഡ നാട് രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നു ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍. അങ്ങനെയൊരു ആവശ്യം വന്നാല്‍ പിന്തുണയ്ക്കുമെന്നാണ് പറഞ്ഞത്. ബി.ജെ.പി സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിക്കുന്ന ഈ സാഹചര്യത്തിൽ ദ്രാവിഡ നാട് വേണമെന്ന പെരിയാറിന്റെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ ;സൈനിക സംവിധാനത്തില്‍ അഴിച്ചുപണിയൊരുങ്ങുന്നു- പുതിയ നീക്കവുമായി കേന്ദ്രം
മലയാളം, തമിഴ്,കന്നഡ,തെലുങ്ക് എന്നീ ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്തിനെയാണ് ദ്രാവിഡ നാടെന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അതികായകനെന്ന് അറിയപ്പെടുന്ന ഇ.വി.രാമസ്വാമി പെരിയാറാണ് ഇത്തരമൊരു ആശയത്തിന്റെ ഉപജ്ഞാതാവ്. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്പ് തമിഴ്നാട്ടില്‍ ഡി.എം.കെ ഇത് സംബന്ധിച്ച നിരവധി സമരങ്ങള്‍ നടത്തിയിരുന്നതായി പറയപ്പെടുന്നു.
Post Your Comments