പാലക്കാട്: കേരളത്തിലെ ഏറ്റവും വലിയ സെൽഫി ദുരന്തം എന്ന പേരിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് കഴിഞ്ഞദിവസങ്ങളിലാണ്. എല്ലാവരും അതൊരു അപകടദൃശ്യമെന്നാണ് കരുതിയത്. എന്നാൽ അതൊരു സിനിമയുടെ ട്രെയ്ലറായിരുന്നുവെന്ന വെളിപ്പെടുത്തലാണ് പിന്നീട് വന്നത്. ഇതാണ് ഇപ്പോൾ വിവാദത്തിലേക്കു നീളുന്നത്.
ചുറ്റുമതിൽ ഇല്ലാത്ത കിണറിനു സമീപമിരുന്ന് രണ്ടു കുട്ടികൾ സെൽഫിയെടുക്കുന്നതാണ് പശ്ചാത്തലം. ഈ സമയം സമീപം വെള്ളംകോരുകയായിരുന്ന അമ്മൂമ്മ കിണറ്റിൽ വീഴുന്ന വീഡിയോ ദൃശ്യമായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിൽ ഈ സംഭവം ഏറെപ്രചാരം നേടി. പലരും കിണറിനുവേലികെട്ടാത്ത വീട്ടുകാരെ വിമർശിച്ചു.
read also: സെൽഫി ദുരന്തം തുടർക്കഥയാകുന്നു ; ഈ യുവാവിന് സംഭവിച്ചതിങ്ങനെ
കിണറ്റിൽ വീണ അമ്മൂമ്മയെ സഹായിക്കാനായി മറ്റുചിലർ ധനസമാഹരണത്തിനുവരെ പദ്ധതിയിട്ടു. അപ്പോഴാണ് ചിത്രത്തിന്റെ സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ ഈ ദൃശ്യം ഒരു സിനിമയുടെ ഭാഗമായുള്ള ട്രെയ്ലർ ആണെന്ന വാദവുമായി രംഗത്തെത്തുന്നത്.
മാത്രമല്ല കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച രാജലക്ഷ്മിയേയും ഒപ്പംകൂട്ടി പത്രസമ്മേളനം നടത്തുകയും ചെയ്തു. ചിത്രത്തിലെ ഈ ദൃശ്യത്തിലൂടെ താൻ ശ്രമിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനെ തുറന്നുകാട്ടാനാണെന്നാണ് സംവിധായകന്റെ അഭിപ്രായം.
തന്റെ ലഷ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് ഒരു ശുദ്ധീകരണം ആവശ്യമാണെന്ന് തെളിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ധാർമികതയുടെ പ്രശ്നമുയരുന്നുണ്ടെങ്കിലും വസ്തുത വെളിപ്പെടുമ്പോൾ അതില്ലാതാകുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ ദൃശ്യത്തിനെതിരെ നോഡൽ ഓഫീസർ സൈബർ ഡോം ഐജി മനോജ് എബ്രഹാം രംഗത്തെത്തിയിട്ടുണ്ട്.
എന്തിന്റെ പേരിലായാലും തെറ്റിദ്ധാരണ പരത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നത് തെറ്റാണെന്നും കേസിൽ പരാതി കിട്ടിയിൽ ഐടി നിയമമനുസരിച്ച് നടപടിയെടുക്കുമെന്നുമാണ് ഐജി പറയുന്നത്. ബോധവത്കരണം എന്ന പേരിൽ എന്തും ചെയ്യാൻ ആരേയും അനുവദിക്കില്ലെന്നും സിനിമയുടെ ദൃശ്യം പ്രചരിപ്പിക്കുന്നതു തെറ്റഇല്ലന്നും എന്നാലത് സിനിമയാണെന്ന് വ്യക്തമായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
Post Your Comments