ഉത്തരാഖഡ്: തെറ്റായ ക്യാൻസർ പരിശോധനാഫലം നല്‍കിയ ലാബിന് പത്തുലക്ഷം രൂപ പി.അഹൂജ പാത്തോളജി ആന്‍ഡ് ഇമേജിംഗ് സെന്ററിനാണ് ഉപഭോക്തൃ പരിഹാര കോടതി പത്തുലക്ഷം രൂപ പിഴയടക്കാന്‍ വിധിച്ചിരിക്കുന്നത്. 2003ൽ നടന്ന സാംബ സംഭവത്തെ തുടർന്ന് 60 നൽകിയ പരാതിയിലാണ് കോടതി പിഴ വിധിച്ചത്.
അഹൂജ പാത്തോളജി ആന്‍ഡ് ഇമേജിംഗ് സെന്ററിൽ നിന്ന് ലഭിച്ച പരിശോധനാഫലത്തിനെ അടിസ്ഥാനത്തിൽ 2003ലാണ് യശോദ ഗോയല്‍ രാജീവ് ഗാന്ധി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇടത് മാറിടം നീക്കിയത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് ക്യാൻസർ ഉണ്ടായിരുന്നില്ലായെന്ന് വ്യക്തമായത്. തുടർന്ന് 2006ൽ യശോദ പരാതിയുമായി കോടതിയെ സമീപിച്ചു.
also read:അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറയുന്നു
പത്ത് ലക്ഷം രൂപ പിഴയാണ് കോടതി ലാബിന് വിധിച്ചത്. ഇതിന് പുറമെ 2006 മുതലുള്ള ഏഴുശതമാനം പലിശയും, കോടതി ചെലവുകളും കൊടക്കാനും കോടതി ഉത്തരവിട്ടു. തെറ്റായ ലാബ് ഫലത്തെ തുടർന്ന് സ്ത്രീക്കുണ്ടായ നഷ്ടങ്ങൾ കണക്കിലെടുത്താണ് പിഴ വിധിച്ചത്. തെറ്റായ പരിശോധനാഫലത്തെ തുടർന്ന് മാറിടം വരെ മുറിച്ചു മാറ്റി, ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് ലാബിന്റെ തീരുമാനം.
Post Your Comments