
ന്യൂഡല്‍ഹി: കര്‍ഷക സമരം പഞ്ചാബിൽ അടക്കം കേന്ദ്രത്തിനെതിരെ തിരിച്ചടി ഉണ്ടാകുമെന്നാണ് പലരും വാർത്തയാക്കിയിരുന്നത്. എന്നാല്‍, ഈ സമരം ബിജെപിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും രാജ്യത്തിൻറെ ഗതി നിർണ്ണയിക്കുന്ന ഉത്തർപ്രദേശിലും ബിജെപി തന്നെ ഭരണം പിടിക്കുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്.
ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇവിടെയെല്ലാം കോൺഗ്രസ് അമ്പേ തകർന്നു തരിപ്പണമാകും. പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്നും ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധ്യതയുണ്ടെന്നും എബിപി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു.പഞ്ചാബിന് പുറമേ ഗോവയിലും ഉത്തരാഖണ്ഡിലുമാണ് കോണ്‍ഗ്രസിന് പ്രതീക്ഷകളുള്ളത്.
ഇവിടങ്ങളിലും തിരിച്ചടിയെന്നാണ് സര്‍വേകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി കൂടുതല്‍ കരുത്തു നേടുമെന്നാണ് പ്രവചനം. അധികാര തുടര്‍ച്ച ഉറപ്പിക്കുന്ന ഇവിടെ ബിജെപിക്ക് 41.3 ശതമാനം വോട്ടും അഖിലേഷ് യാദവിന്റെ നേതൃത്വലുള്ള മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിക്ക് 32 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്. ബിഎസ്‌പിക്ക് 15 ശതമാനവും കോണ്‍ഗ്രസിന് ആറ് ശതമാനം വോട്ടും ലഭിക്കുമെന്നും പറയുന്നു.
2017-ല്‍ 41.4 ശതമാനം വോട്ട് നേടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണയും വോട്ട് ശതമാനത്തില്‍ അതെ പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് സര്‍വേ പറയുന്നത്.സര്‍വേ അനുസരിച്ച് ബിജെപി 241 മുതല്‍ 249 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. സമാജ് വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138 സീറ്റുകളും ബിഎസ്‌പിക്ക് 15 മുതല്‍ 19 സീറ്റുകളും കിട്ടുമെന്ന് പ്രവചിക്കുന്നു.
മൂന്ന് മുതല്‍ ഏഴ് സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രതീക്ഷിക്കാവുന്നത്. അതേസമയം പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന പ്രവചനമാണ് സര്‍വേയിലെ മുഖ്യഘടകം.117 അംഗ പഞ്ചാബ് നിയമസഭയില്‍ 49 മുതല്‍ 55 സീറ്റുകളാണ് എഎപിക്ക് സര്‍വേയില്‍ നല്‍കുന്നത്. ഗോവയിലും ബിജെപി ആധിപത്യം തുടരും. കൂടാതെ ഉത്തരാഖണ്ഡിലും ബിജെപി തന്നെയാവും ഭരണത്തിലേറുക എന്നും സർവേ പറയുന്നു.
Post Your Comments