മോഡി സര്‍ക്കാരില്‍നിന്നു രണ്ടു മന്ത്രിമാരെ നായിഡു കഴിഞ്ഞയാഴ്ച പിന്‍വലിച്ചു. സംസ്ഥാനത്തിനു പ്രത്യേകപദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ പിൻവലിക്കൽ. മാത്രമല്ല വെള്ളിയാഴ്ച ടി.ഡി.പി-ബി.ജെ.പി. സഖ്യം ഉപക്ഷേിച്ചതായും അദ്ദേഹം വെട്ടിത്തുറന്നടിച്ചു. ഇപ്പോൾ കാണുന്നത് സര്‍ക്കാരിനെതിരേ അവിശ്വാസത്തിന് വൈ.എസ്.ആര്‍. കോണ്‍ഗ്രസും ടി.ഡി.പിയും മല്‍സരിക്കുന്ന കാഴ്ചയാണ്.
read also: ആന്ധ്ര : നായിഡുവിന്റെ നിലപാട് ബി.ജെ.പിയെ ബാധിക്കുമോ?
കഴിഞ്ഞദിവസം ജഗന്‍മോഹന്റെ ട്വീറ്റ് രാഷ്ട്രീയ സമ്മര്‍ദം കൊണ്ടാണെങ്കിലും അവിശ്വാസത്തിന്റെ കാര്യത്തില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ വഴിയേ നീങ്ങാന്‍ ടി.ഡി.പി. നിര്‍ബന്ധിയതമായെന്നായിരുന്നു. വൈ.എസ്.ആര്‍.കോണ്‍ഗ്രസാണ് ആന്ധ്രയ്ക്കു പ്രത്യേക പദവി കിട്ടാന്‍ ആദ്യമേ കളത്തിലിറങ്ങയതെന്ന് പറയാതെ പറയുന്ന രാഷ്ട്രീയ പ്രസ്താവം. കൂടാതെ ആന്ധ്രയിലെ ജനവികാരത്തിനൊപ്പം എന്നും വൈ.എസ്.ആര്‍. കോണ്‍ഗ്രസുണ്ടാകും.
പ്രത്യേക പദവി സംസ്ഥാനത്തെ വോട്ട്ബാങ്ക് കീഴടക്കാനുള്ള ഏറ്റവും നല്ല ആയുധമാണിപ്പോള്‍. വൈകാരികമായി ജനങ്ങളെ വരുതിയിലാക്കാന്‍ പറ്റിയ തന്ത്രം. വൈ.എസ്.ആര്‍. കോണ്‍ഗ്രസും ടി.ഡി.പിയും അവിശ്വാസപ്രമേയം മറുവിഭാഗം ആയുധമാക്കാതിരിക്കാന്‍ അതുകൊണ്ടുതന്നെ മല്‍സരിക്കും. ഏപ്രില്‍ ആറിനാണ് ബജറ്റ് സമ്മേളനം അവസാനിക്കുക. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സി.പി.എമ്മും തൃണമൂലും ബി.എസ്.പിയുമൊക്കെ അതിനു മുമ്ബ് ഇരുകൂട്ടരെയും ഒറ്റ അവിശ്വാസപ്രമേയവുമായി എത്തിക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍, തെലുങ്കാന രാഷ്ട്ര സമിതി അടക്കമുള്ളവര്‍ക്ക് കഴിഞ്ഞ വെള്ളിയാഴ്ചത്തെപ്പോലെ സഭാനടപടികള്‍ അലങ്കോലപ്പെടണമെന്ന ആഗ്രഹമാണ്.
Post Your Comments