പൂനെ: സെക്യൂരിറ്റി ജീവനക്കാര്‍ മാളില്‍ പ്രവേശിക്കുന്നതിന് ട്രാന്‍സ്ജന്‍ഡറിന് വിലക്കേര്‍പ്പെടുത്തി. പുനൈയിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റി എന്ന മാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത് പൂനൈ സ്വദേശിയായ സൊണാലി ദാല്‍വി എന്ന ട്രാന്‍സ്ജന്റിനെയാണ്. സംഭവം നടന്നത് വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു.
മാളിന്റെ പ്രവേശന കവാടത്തില്‍ നില്‍ക്കുന്ന സുരക്ഷാ ജീവനക്കാര്‍ ട്രാന്‍സ്ജന്‍ഡറിനെ പരിശോധിക്കണമെന്നും ഇവര്‍ ട്രാന്‍സ്ജന്‍ഡറായത് കൊണ്ട് മാളില്‍ പ്രവേശിക്കാന്‍ കമ്പനി പോളിസി അനുവദിക്കുന്നില്ലെന്നും പറഞ്ഞതെന്ന് സൊണാലി പറയുന്നു.
read also: യാതൊരു ദയയുമില്ലാതെ പോലീസ്; ട്രാന്‍സ്ജന്‍ഡേഴ്സിന് ക്രൂരമര്‍ദ്ദനം
സുരക്ഷാ പരിശോധനയ്ക്കായി വ്യാഴാഴ്ച വൈകീട്ട് എട്ടു മണിയോടെ സ്്ത്രീകളുടെ സെക്ഷനിലേക്ക് പോയ തന്നെ അവിടുത്തെ വനിതാ ജീവനക്കാര്‍ തടയുകയായിരുന്നു. ഇവര്‍ കമ്പനി പോളിസി പ്രകാരം നിങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ അനുവാദമില്ലെന്നും അതിനാല്‍ തിരിച്ചുപോകണമെന്നും ആവശ്യപ്പെട്ടതായി സൊണാലി പറയുന്നു.
Post Your Comments