തൃശൂർ : സാഹിത്യകാരന്മാരിൽ പലരും പുരസ്‌ക്കാരത്തിനല്ല അതിനൊപ്പം ലഭിക്കുന്ന പണത്തിനാണ് വില കൽപ്പിക്കുന്നതെന്ന് ചലച്ചിത്ര താരം ജോയ് മാത്യു.ജനാതിപത്യ ശക്തികളുടെ ഐക്യമാണ് ഫാസിസത്തിനുളള മറുപടി.എന്നാൽ സാഹിത്യകാരണമാരിൽ പലരും ഫാസിസത്തിനെതിരെ പ്രതികരിക്കുന്നില്ല.ജനാധിപത്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Read also:വോട്ട് പിടിക്കാന്‍ സിപിഎം നടത്തിയ കാരുണ്യ നാടകം തട്ടിപ്പ്
ഹൈന്ദവ വര്‍ഗീയത മാത്രം ചര്‍ച്ച ചെയ്യാനാണ് കൂടുതൽ ആളുകൾക്കും താൽപര്യം . എന്നാല്‍, മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈ വെട്ടിയ ഇസ്ലാമിക ഭീകരതയെ ആരും എതിര്‍ക്കുന്നില്ല. സമാധാനത്തിന്റെ വക്താക്കളെന്ന് പറയുന്ന ക്രൈസ്തവ വിഭാഗം ആശുപത്രികളും സ്കൂളുകളും കോളേജുകളും സ്ഥാപിച്ച് അവിടെ എത്തുന്നവരെ കുഞ്ഞാടുകളാക്കി മാറ്റുകയാണ് .ഇതൊന്നും എതിര്‍ക്കാന്‍ ഒരാളും തയാറാവുന്നില്ല.
പരിപാടിയിൽ അധ്യക്ഷയായിരുന്ന സാറ ജോസഫും ഉദ്ഘാടകനായ ചലച്ചിത്രതാരം പ്രകാശ് രാജും ഹൈന്ദവ വര്‍ഗീയത മാത്രം സംസാരിച്ചതിനുള്ള മറുപടിയെന്നോണമായിരുന്നു ജോയ് മാത്യുവിന്റെ പ്രസംഗം.
Post Your Comments