തിരുവനന്തപുരം: കേരളം വീണ്ടും രാജ്യാന്തര ക്രിക്കറ്റിനു ആതിഥ്യം വഹിക്കും. കേരളം സാക്ഷ്യം ആകാൻ പോകുന്നത് കേരളപ്പിറവി ദിനത്തില്‍ ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിനാണ്. കെ.സി.എ. വൃത്തങ്ങള്‍ വേദി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് അറിയിച്ചു. പ്രഥമ പരിഗണന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനാണെന്നും അടിയന്തര സാഹചര്യത്തില്‍ തീരുവനന്തപരം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം തയാറാണെന്നും കെ.സി.എ. അധികൃതര്‍ പറഞ്ഞു.
read also: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലേക്ക് വരാനൊരുങ്ങി എന്‍ ശ്രീനിവാസന്‍
ഗ്രീന്‍ഫീല്‍ഡ് 2017 നവംബറില്‍ ഇന്ത്യയും-ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി 20 മത്സരത്തിനു വേദിയായിരുന്നു. മഴ മൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ ആറു റണ്‍സിനു വിജയിച്ചിരുന്നു. കെ.സി.എയ്‌ക്ക് കനത്ത മഴ പെയ്‌തിട്ടും സ്‌റ്റേഡിയം വളരെ പെട്ടെന്നുതന്നെ മല്‍സര സജ്‌ജമാക്കാനായതില്‍ ഏറെ അഭിനന്ദനം ലഭിച്ചിരുന്നു.
വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക അഞ്ചു ഏകദിന മത്സരങ്ങളും രണ്ടു ടെസ്‌റ്റ് മത്സരങ്ങളും മൂന്നു ട്വന്റി 20 മത്സരങ്ങളുമാണ്. ഇതില്‍ കേരളത്തിന് ഏകദിന പരമ്പരയിലെ മൂന്നാം മത്സരമാണ് അനുവദിച്ചിരിക്കുന്നത്. മുംബൈ, ഗുവാഹത്തി, ഇന്‍ഡോര്‍, പുനെ എന്നിവിടങ്ങളിലാണ് മറ്റു നാലു മത്സരങ്ങള്‍.
Post Your Comments