Latest NewsNewsIndiaInternational

പാകിസ്താനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ പീഡനം; പരാതിയുമായി ഇന്ത്യ

ഇസ്‌ലാമാബാദ്: ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണങ്ങൾ പാകിസ്താനിൽ പതിവാകുന്നു. തുടർന്ന് പാക്ക് സർക്കാരിന് ഇന്ത്യ പരാതി നൽകി. കഴിഞ്ഞ മൂന്നുമാസത്തിനിടെ നൽകുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്.

നിരവധി തവണ ഇന്ത്യ പരാതി നൽകിയെങ്കിലും സംഭവത്തെ വേണ ഗൗരവത്തോടെ പാകിസ്താൻ കാണുന്നില്ല. . ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ ഭീഷണികളും പീഡനങ്ങളും പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ പരാതിയിൽ പറയുന്നു. അടുത്തിടെ നടന്ന രണ്ട് സംഭവങ്ങളെ കുറിച്ചാണ് ഇന്ത്യ പ്രധാനമായും പരാതിയിൽ പറയുന്നത്.

also read:ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക്ക് തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം

ശനിയാഴ്ച ഇസ്‍ലാമാബാദിലെ ബ്ലൂ ഏരിയയിൽ ഷോപ്പിങ്ങിനു പോയ ഉദ്യോഗസ്ഥരെ രണ്ടുപേർ പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണു പരാതി. മാർച്ച് 15ന് റസ്റ്ററന്റിലേക്കു പോകുമ്പോൾ ഉദ്യോഗസ്ഥനും കുടുംബത്തിനുമാണ് ഭീഷണി നേരിടേണ്ടിവന്നത്. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിനെ പിന്തുടരുകയും മോസമായി സംസാരിക്കുകയുമായിരുന്നു. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം വേണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണർ പാക്കിസ്താനിലേക്ക് തിരിച്ചതിന് പിന്നലെയാണ് ഇന്ത്യയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button