ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്‌നവുമാണ് ഗര്‍ഭിണിയാവുക എന്നതും ഒരു അമ്മയാവുക എന്നതും. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഗര്‍ഭസമയത്ത് നമ്മുടെ മനസിലും ശരീരത്തുമുണ്ടാകുന്ന മാറ്റം നമ്മുടെ കുട്ടികളേയും ബാധിക്കും.
ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഏഴാം മാസം മുതല്‍ വയറിന് ചുറ്റും കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ട് തുടങ്ങും. എല്ലാവര്‍ക്കും ഈ പ്രശ്നമുണ്ടായേക്കില്ല, എന്നാല്‍ ഇത് സാധാരണമാണ് താനും. കുഞ്ഞ് ഉദരത്തില്‍ വളരുന്നത് അനുസരിച്ച് ഗര്‍ഭപാത്രം വികസിക്കും തത്ഫലമായി ശരീരത്തിലെ തൊലി വലിഞ്ഞു മുറുകും. ഇതാണ് ഈ ചൊറിച്ചിലിന് പിന്നില്‍. ഗര്‍ഭകാലത്തുത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം തൊലി ഉണങ്ങി വരളുന്നതും ചൊറിച്ചിലിന് കാരണമാണ്. മോയ്സ്ചുറൈസിങ് ക്രീമുകള്‍ ധാരാളമായി ഉപയോഗിച്ച് ഇതിനൊരു ആശ്വാസം നേടാനാകും.
Also Read : ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല ആശുപത്രിയിലെത്തി രണ്ട് മണിക്കൂറിനകം പ്രസവം
ഗര്‍ഭകാലത്ത് വായില്‍ നിന്നും മൂക്കില്‍ നിന്നും രക്താംശം വരുന്നതായി കാണപ്പെടും. ഇത് ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായിട്ടാണ്. വായിലേക്കും മൂക്കിലേക്കുമുള്ള രക്തയോട്ടം ഈ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കും. എട്ടുകാലിയുടെ കാലുകളോ വലയോ പോലെ കാണപ്പെടുന്ന പര്‍പ്പിള്‍ നിറത്തിലുള്ള വരകളാണിത്. കാലുകളിലാകും ഇത് ആദ്യം പ്രത്യക്ഷപ്പെടുക. കാലുകള്‍ കണ്ടാല്‍ പത്ത് വയസ്സ് ഒറ്റയടിക്ക് കൂടിയത് പോലെയും തോന്നും. ഗര്‍ഭാവസ്ഥ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം മൂലം തടിച്ചു വരുന്ന ഞരമ്ബുകളാണിവ. ഈസ്ട്രജന്‍ അളവ് കൂടുന്നതും ഈ സ്പൈഡര്‍ വെയ്ന്‍സ് ഉണ്ടാകാന്‍ കാരണമാകുന്നു. ഗര്‍ഭകാലത്ത് നാലാം മാസം മുതലാണ് ഇവ കാണപ്പെട്ടു തുടങ്ങുന്നത്. ഏവരിലും ഇതുണ്ടാകും. കുട്ടിയുണ്ടായിക്കഴിയുന്നതോടെ ഇവ ക്രമേണ അപ്രത്യക്ഷമാകുന്നതാണ് രീതി. അതല്ലെഹ്കില്‍ ലേസര്‍ ചികിത്സയോ സലൈന്‍ കുത്തിവയ്പ്പോ എടുത്ത് വേണം ഇത് മാറ്റാന്‍.
ഗര്‍ഭകാലത്ത് പല തരത്തിലുള്ള സ്വപ്നങ്ങള്‍ ഗര്‍ഭിണികള്‍ കാണും. സന്തോഷകരമായ സ്വപ്നങ്ങള്‍ ചിലര്‍ കാണും. ചിലരുടെ സ്വപ്നങ്ങളില്‍ കുഞ്ഞ് ആണായിരിക്കുമോ പെണ്ണായിരിക്കുമോയെന്ന് വരെ ഈ സ്വപ്നങ്ങള്‍ കാണിച്ചു തരും. കുഞ്ഞിനോ അടുത്തള്ളയാര്‍ക്കെങ്കിലുമോ അരുതാത്തത് സംഭവിക്കുന്നുവെന്ന ദുഃസ്വപ്നങ്ങളും കണ്ടേക്കാം. എന്നാല്‍ ഈ സ്വപ്നങ്ങളെക്കുറിച്ച് പുറത്താരോടും ഗര്‍ഭവതികള്‍ പറയാറില്ല. ഇതൊരു ദുഃശ്ശകുനമായി കണ്ട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പെരുമാറിയാലോ എന്ന ഭയവും ഈ മൂടിവയ്ക്കലിന് പിന്നിലുണ്ട്. ഇങ്ങനെ ദുഃസ്വപ്നങ്ങള്‍ കണ്ടാല്‍ ഏറെ വിശ്വാസമുള്ള ആരോടെങ്കിലും അത് തുറന്ന് പറയുന്നത് നന്നായിരിക്കും.
Post Your Comments