KeralaLatest NewsNews

ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല ആശുപത്രിയിലെത്തി രണ്ട് മണിക്കൂറിനകം പ്രസവം

ന്യൂകാസ്റ്റില്‍: ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് 21 കാരിയായ കര്‍ലോട്ട് തോംസണ്‍ എന്ന യുവതി. മറ്റൊന്നുമല്ല ഗര്‍ഭിണിയുടെ യാതൊരു ശാരീരിക മാറ്റവുമില്ലാതെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് യുവതി. പതിവു പോലെ തന്നെ ആര്‍ത്തവവും കാര്‍ലോട്ടിനുണ്ടായിരുന്നു. വയറും വലുതായിരുന്നില്ല. എന്നിട്ടും യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

പ്രസവത്തിന് രണ്ട് മൂന്ന് മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ ഗര്‍ഭിണിയായിരുന്നെന്ന് കര്‍ലോട്ട് അറിയുന്നത്. തന്റെ വയര്‍ ഫ്‌ലാറ്റാണ് സാധാരണായായുള്ള ആര്‍ത്തവവും ഉണ്ടായിരുന്നു. എന്നിട്ടും താന്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അവര്‍ പറയുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നത് വെരെ ഗര്‍ഭിണിയാണെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു.

also read: ഫേസ്ബുക്കിലെ ഈ കഥയാണ് ഇപ്പോള്‍ ചര്‍ച്ച : വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്രലേഖയുടെ കഥ

ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസത്രങ്ങളാണ് കര്‍ലട്ട് ധരിച്ചിരുന്നത്. ഇതിനാലാവും തനിക്ക് വയറു വേദനയെന്നാണ് കരുതിയത്. വേദന അധികമായപ്പോള്‍ പാരസെറ്റമോള്‍ ഗുളിക കഴിക്കുകയും ചെയ്തു. എന്നിട്ടും കുറവില്ലാതെ വന്നതോടെ ടാക്‌സി പിടിച്ച് യുവതി ആശുപത്രിയില്‍ പോവുകയായിരുന്നു.

ആര്‍ത്തവത്തിന് തൊട്ടടുത്ത ദിനമായിരുന്നതിനാല്‍ ഭയമായിരുന്നെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് വേദനകൊണ്ട് പുളഞ്ഞ കര്‍ലോട്ടിനോട് പ്രസവശുശ്രൂഷികയുടെ സഹായം വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത് കേട്ട് താന്‍ അത്ഭുതപ്പെട്ടെന്ന് യുവതി പറയുന്നു. തുടര്‍ന്നാണ് ഗര്‍ഭഭം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ലോട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഇത്തരത്തിലുള്ള ഒരു പ്രസവമായിരുന്നതിനാല്‍ കുഞ്ഞിന് എന്തെങ്കിലും കുഴപ്പങ്ങള്‍ സംഭവിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കുഞ്ഞിന് യാതൊരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും യുവതി പറയുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള ഒരു ഒരുക്കവും താനെടുത്തിരുന്നില്ലെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഞെട്ടലോടെയാണെന്നും യുവതി പറഞ്ഞു.

shortlink

Post Your Comments


Back to top button