ജമ്മൂ-കാശ്മീര്‍: കാശ്മീരിലെ ജനവാസ കേന്ദത്തിനു നേരെ പാക്ക് ആക്രമണം. പൂഞ്ച് സെക്ടറിലാണ് വെടിവെയ്പ് ഉണ്ടായത്. വെടിവെയ്പില്‍ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കൂടാതെ വെടിവെയ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മൂന്ന് കുട്ടികളടക്കമാണ് അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ ഉണ്ടായ ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. രാജ്യരക്ഷയ്ക്കായി വേണ്ടിവന്നാല്‍ സൈന്യം അതിര്‍ത്തി കടക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നല്കി ഒരു ദിവസം പിന്നിടുമ്പോഴാണ് പാക് സേനയുടെ പ്രകോപനമുണ്ടായിരിക്കുന്നത്.
Post Your Comments