കൊളംബോ: അടിയന്തരാവസ്ഥ പിന്‍വലിച്ചു. ശ്രീലങ്കയിലെ സാമുദായിക കലാപത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥയാണ് പിൻവലിച്ചത്. അടിയന്തരാവസ്ഥ പ്രഖാപിച്ചിരുന്നത് ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു. സംഘര്‍ഷത്തിനുശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇപ്പോൾ പലമേഖലകളിലും സമാധാനം പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.
read also: വര്‍ഗീയ സംഘര്‍ഷം : അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഒരു വര്‍ഷത്തിലേറെയായി ശ്രീലങ്കയില്‍ ചെറിയ തോതില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. മുസ്ലിങ്ങള്‍ രാജ്യവ്യാപകമായി നിര്‍ബന്ധിത മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ചില തീവ്ര ബുദ്ധ സംഘടനകള്‍ പ്രക്ഷോഭവുമായെത്തിയത്.
Post Your Comments