ന്യൂഡൽഹി: മൂന്ന് കോടി അക്കൗണ്ടുകളിലായി ഉടമസ്ഥരില്ലാതെ കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപ. 64 ബാങ്കുകളിലായാണ് ഇത്രയും തുകയുള്ളത്. ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിലാണ്, 1,262 കോടി രൂപ. പി.എൻ.ബി ബാങ്കിൽ 1,250 കോടി രൂപ. മറ്റ് പൊതുമേഖല ബാങ്കുകളിലായി 7040 കോടിയുടെ നിക്ഷേപവും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്.
also read: പി. എൻ. ബിക്കെതിരെ കടുത്ത ആരോപണങ്ങളുമായി നീരവ് മോദി
റിസർവ് ബാങ്കാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ആക്സിസ്, ഡി.സി.ബി, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ .സി, ഇൻഡസ്ലാൻഡ്, കൊട്ടക് മഹീന്ദ്ര, യെസ് ബാങ്ക് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലായി 824 കോടിയുടെ നിക്ഷേപവും ഇത്തരത്തിലുണ്ട്. മറ്റ് സ്വകാര്യ ബാങ്കുകളിലായി 592 കോടിയാണ് നിക്ഷേപം. സ്വകാര്യ ബാങ്കുകളിലെ ആകെ ഉടമസ്ഥരില്ലാതെയുള്ള ആകെ നിക്ഷേപം 1,416
Post Your Comments