കൊച്ചി•യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചേര്‍ത്തല നഗരസഭാ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആര്. ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചേര്‍ത്ത സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥനത്തിലാണ് എറണാകുളം സെൻട്രല്‍ പൊലീസ് ബൈജുവിനെ അറസ്റ്റുചെയ്തത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ എറണാകുളത്തെ വിവിധ ലോഡ്ജുകളിലെത്തിച്ച് ലൈഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി. 2017 ലാണ് യുവതി ഇതുസംബന്ധിച്ച പരാതി നല്‍കുന്നത്.
സി.പി.എം ഭരണം നടത്തിയിരുന്ന ചേര്‍ത്തല സര്‍വ്വീസ് സഹകരണ ബാങ്ക് ഭാരവാഹിയായിരിക്കെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും അച്ചടക്ക നടപടി നേരിട്ടിട്ടുള്ളയാളാണ് സി.പി.എം ചേര്‍ത്തല വടക്ക് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കൂടിയായിരുന്ന ബൈജുവെന്നും പൊലീസ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദിവാകരനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസിന്റെ വിചാരണയ്ക്കായി ഇന്നലെ കോടതിയില്‍ എത്തിയപ്പോഴാണ് ബൈജുവിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Post Your Comments