കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി ബി ജെ പി നേതാക്കള്‍ ചര്‍ച്ച നടത്തി. നാളെ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കെയാണ് സന്ദര്‍ശനം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണ് യോഗത്തിലെ പ്രധാന അജന്‍ഡ.
പാലായിലെ വസതിയില്‍ എത്തിയാണ് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്.
also read:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ഇടതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. ത്രികോണ മത്സരം നടക്കാൻ സാധ്യതയുള്ള ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. കേരള കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണിയുടെ നിലപാട് അറിയാൻ വേണ്ടിയാണ് ബിജെപി നേതൃത്വത്തിന്റെ സന്ദർശനമെന്നാണ് സൂചന.
Post Your Comments