നമ്മള്‍ എല്ലാവരും ദിവസവും കുളിക്കുന്നവരാണ്. ചിലര്‍ ഒരുദിവസം രണ്ടുനേരം കുളിക്കുമെങ്കില്‍ ചിലര്‍ ഒരുനേരമോ ചിലര്‍ മൂന്ന് നേരമോ കുളിക്കും. എന്നാല്‍ ആയൂര്‍വേദ പ്രകാരം കുളിക്കുന്ന എത്രപേരുണ്ട്. രാവിലെ സൂര്യനുദിക്കും മുന്‍പു കുളിക്കണം. വൈകിട്ട് സൂര്യാസ്തമയത്തിനു മുന്‍പു മേല്‍ കഴുകാം, തല കുളിക്കരുത് എന്നാണ് ആയുര്‍വേദ വിധി. തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ഉന്മേഷം വര്‍ധിക്കും. പഴയ കാലങ്ങളില്‍ കുളത്തിലും നദിയിലും മറ്റും ആയിരുന്നു ആളുകള്‍ അധികവും കുളിച്ചിരുന്നത്. ശിരസ്സിലേക്ക് ആദ്യമേ തണുത്ത വെള്ളം ഒഴിക്കുന്നതു നന്നല്ല.
ആയുര്‍വേദ പ്രകാരം കുളിക്കുമ്പോള്‍ ആദ്യം പാദം മുതല്‍ വെള്ളം മുകളിലേക്ക് എന്ന നലയില്‍ വേണം കുളി ആരംഭിക്കാന്‍. അതിനു കാരണമായുള്ളത് തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നല്‍കിയ ശേഷം തല നനക്കാനാണ്. അല്ലെങ്കില്‍ ജലദോഷം പോലുള്ള രോഗങ്ങള്‍ ഉണ്ടാകും. കുളത്തിലേക്കും മറ്റും നാം ഇറങ്ങി ചെയ്യുമ്പോള്‍ ഉള്ളം കാലില്‍ നിന്നു ശിരസ്സ് വരെയുള്ള നാഡിയിലൂടെ ശരീരം തണുക്കാന്‍ പോകുന്നു എന്ന സന്ദേശം ശിരസ്സില്‍ എത്തിയിരിക്കും. കുളികഴിഞ്ഞാല്‍ ആദ്യം തുടയ്‌ക്കേണ്ടതു മുതുകാണ്. അതു കഴിഞ്ഞേ മുഖം തുടയ്ക്കാവൂ.
ശരീരത്തിന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ അനുസരിച്ച് ശിരസ്സ് തയാറായി ഇരിക്കുകയും ചെയ്യും. അതിനാല്‍ സ്ഥിരമായി ശ്വാസംമുട്ട്, വലിവ്, ജലദോഷം, പനി എന്നിവ ഉണ്ടാകുന്നവരും നീരുവീഴ്ച, മേലുവേദന എന്നിവ വരുന്നവരും കുളി ഈ രീതിയില്‍ മാറ്റിയാല്‍ നന്ന്. ആയുര്‍വേദത്തില്‍ കുളി കഴിഞ്ഞാന്‍ ആദ്യം മുതുകാണ് തോര്‍ത്തേണ്ടത്. വിവസ്ത്രരായി വെള്ളത്തില്‍ നീരാടുവാന്‍ പാടില്ല. മറഞ്ഞിരിക്കുന്ന അഗ്‌നിയാണ് വെള്ളം അതുകൊണ്ട് അധര്‍മ്മങ്ങള്‍ ചെയ്താല്‍ വെള്ളം നമ്മെ ചുട്ടുകളയും എന്നാണ് സങ്കല്‍പ്പം.
Post Your Comments