Latest NewsKeralaNews

രാമക്ഷേത്ര നിര്‍മ്മാണം: നിലപാട് കടുപ്പിച്ച് ഹിന്ദു ഹെല്‍പ് ലൈന്‍

എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഹെല്‍പ് ലൈന്‍ നാഷണല്‍ ജോ. കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ്. കോടതിയില്‍ കൂടി രാമക്ഷേത്രം നേടിയെടുക്കാനല്ല കോത്താരി സഹോദരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവന്‍ കൊടുത്തതെന്നും, ബി.ജെ.പി യുടെ പ്രകടനപത്രികയിലുള്ള വാഗ്ദാനമാണ് രാമക്ഷേത്രമെന്നും, ഹിന്ദു അജണ്ഡകള്‍ നടപ്പിലാക്കാനാണ് ഹിന്ദു സമൂഹം വോട്ട് നല്‍കിയതെന്നും എത്രയും വേഗം പാര്‍ലമെന്‍റില്‍ അതിനു വേണ്ട നിയമ നിര്‍മ്മാണം നടത്തണമെന്നും പ്രതീഷ് തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ.

”കോടതിയിൽ കൂടി രാമക്ഷേത്രം വീണ്ടെടുക്കാൻ വേണ്ടി അല്ല കോത്താരി സഹോദരങ്ങൾ ഉൾപ്പടെ ആയിരകണക്കിന് ഹിന്ദുക്കൾ ജീവൻ ബലിയർപ്പിച്ചത് .. ഹിന്ദു സ്വാഭിമാനത്തോടെ അത് ചെയ്യാൻ ആണ് … കോടതിയിൽ കൂടെ നേടാൻ ആയിരുന്നു എങ്കിൽ വക്കീലിനെ വച്ചാൽ മതിയായിരുന്നു .. ജീവത്യാഗത്തിന്റെ ആവശ്യമില്ലായിരുന്നു … അതുകൊണ്ടു ബി ജെ പി രൂപീകരിച്ച കാലം മുതൽ മാനിഫെസ്റ്റോയിൽ എഴുതി വച്ച ഇ കാര്യം കേന്ദ്രസർക്കാർ നടപ്പിലാക്കണം .. ഹിന്ദു സമൂഹം വോട്ട് നൽകിയത് ട്രിപ്പിൾ തലാക്ക് കണ്ടു വേദനിച്ചിട്ടല്ല .. ഹിന്ദു അജണ്ട നടപ്പിലാക്കാനാണ് ..അത് കൊണ്ട് ബി ജെ പി ഹിന്ദുക്കൾക്ക് കൊടുത്ത വാഗ്‌ദാനം നിറവേറ്റണം .. രണ്ടു സഭകളും കൂടി ഒന്നിച്ചു വിളിച്ചു ചേർത്ത് രാമക്ഷേത്ര നിർമാണത്തിന് നിയമം പാസാക്കണം … എതിരെ വോട്ട് ചെയ്യുന്ന ഭഗവൻ ശ്രീരാമചന്ദ്രന്റെ വിരോധികൾ എന്ത് ചെയ്യണം എന്ന് ഹിന്ദു സമൂഹം തീരുമാനിച്ചോളും. ”

shortlink

Related Articles

Post Your Comments

Related Articles


Back to top button