അടൂര്‍: കൊടുമണ്ണില്‍ മധ്യവയസ്ക്കന് ബന്ധുവീടിന്റെ ചായ്പില്‍ വെട്ടേറ്റ് മരിച്ചനിലയില്‍. കൊടുമണ്‍ ഇടത്തിട്ടയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചന്ദനപ്പള്ളി വട്ടമുരുപ്പേല്‍ ശങ്കരന് (50) ആണു വെട്ടേറ്റ് മരിച്ചത്. ഇടത്തിട്ടയിലെ ശങ്കരന്റെ ബന്ധുവീടിന്റെ ചായ്പിലാണ് മൃതദേഹം കാണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ശങ്കരന്റെ സുഹൃത്ത് പ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ശങ്കരന്റെ ഇരുകാലുകളിലും വെട്ടേറ്റു രക്തം വാര്‍ന്ന നിലയിലായിരുന്നു.
Post Your Comments