ഹൈദരാബാദ്•കഴിഞ്ഞദിവസം ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ അന്ത്യാഭിലാഷം തന്റെ ഭാര്യയുടെ പുനര്‍വിവാഹം. ഭാര്യയുടെ പുനര്‍വിവാഹം നടത്തണമെന്ന് തന്റെ മാതാപിതാക്കളോട് ഇയാള്‍ ആത്മഹത്യക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
25 വയസുകാരനായ ഇലക്ട്രീഷ്യനായ ചാരി രണ്ട് ദിവസം മുന്‍പാണ് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കാന്‍ ഇയാളെ പ്രേരിപ്പിച്ച ഘടകം എന്തെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ഒരു ആത്മഹത്യാ ക്കുറിപ്പ് ഷമീര്‍പേട്ടിലെ ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മറ്റൊരു പുരുഷനുമായി തന്റെ ഭാര്യയുടെ വിവാഹം നടത്തണമെന്ന് ഇയാള്‍ തന്റെ മാതാപിതാക്കളോട് കുറിപ്പില്‍ ആവശ്യപ്പെടുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് ചാരി വിവാഹിതനായത്.
യുവാവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
Post Your Comments