KeralaLatest NewsNews

സംസ്ഥാന സര്‍ക്കാരിന്റെ ബാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച്‌ കുമ്മനം രാജശേഖരന്‍

സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുമെന്ന് കുമ്മനം രാജശേഖരൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ബാര്‍ മുതലാളിമാര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ബാറുകളല്ല, സ്കൂളുകളാണ് തുറക്കാന്‍ പോകുന്നതെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇത്തരത്തില്‍ വ്യാജ വാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിച്ചതിന് ഇടതുമുന്നണി മാപ്പു പറയണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളിലും ബാറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നടപടി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലും. കഴി‍ഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ബാര്‍ഹോട്ടല്‍ മുതലാളിമാരില്‍ നിന്ന് കിട്ടിയ സഹായത്തിന് പ്രത്യുപകാരമാണ് ഇടതു മുന്നണിയുടെ ഈ തീരുമാനം.

ബാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കെഎം മാണിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെന്ന ബിജുരമേശിന്‍റെ വെളിപ്പെടുത്തല്‍ ഇതിനോട് കൂട്ടിവായിക്കണം. ബാറുകളല്ല, സ്കൂളുകളാണ് തുറക്കാന്‍ പോകുന്നതെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായി വിജയന്‍റേത്. ഇത്തരത്തില്‍ വ്യാജവാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിച്ചതിന് ഇടതുമുന്നണി മാപ്പു പറയണം.

വരുംതലമുറയോടല്ല, ബാര്‍ മുതലാളിമാരോടാണ് ഇടത് മുന്നണിക്ക് ബാധ്യതയെന്ന് തെളിഞ്ഞു. കാര്യസാദ്ധ്യത്തിനായി ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ അവരുമായി ഏറ്റുമുട്ടിലിന് ഇറങ്ങുന്നത് വഞ്ചനയാണ്. സുപ്രീംകോടതി വിധിയുടെ പേര് പറഞ്ഞ് നാടുമുഴുവന്‍ ബാറുകള്‍ തുറക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു മുന്നണി പിന്‍മാറണം.

Read Also: സൗദിയില്‍ രാത്രി നമസ്‌കാരങ്ങള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button