ചേര്‍ത്തല: വയല്‍ക്കിളികളെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിച്ച പതിനൊന്നാംമൈല്‍-മുട്ടത്തിപ്പറമ്ബ് റോഡ് ഉദ്ഘാടനത്തിനിടെയായിരുന്നു രൂക്ഷവിമര്‍ശനം. കണ്ണൂര്‍ തളിപ്പറമ്ബില്‍ വയല്‍ നികത്തിയുളള റോഡ് നിര്‍മ്മാണത്തിനെതിരെയായിരുന്നു വയൽക്കിളികളുടെ പ്രതിഷേധം.
കണ്ണൂര്‍ തളിപ്പറമ്ബില്‍ വയല്‍ നികത്തിയുളള റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ച വയൽക്കിളി കൂട്ടായ്‌മയുടെ പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു. എന്നാൽ വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസന വിരുദ്ധരാണെന്നാണ് മന്ത്രിയുടെ ആരോപണം.
പദ്ധതിയുടെ തുടക്കത്തിൽ തന്നെ സ്ഥലം സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തിയതാണെന്നും, ഇതേതുടര്‍ന്ന് മറ്റൊരു വഴിയിലൂടെ ദേശീയപാത നിര്‍മ്മിക്കാന്‍ വിഗദ്ധ സംഘം നിര്‍ദേശം സമര്‍പ്പിച്ചുവെച്ചും എന്നാല്‍ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായില്ലെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.
Post Your Comments