Latest NewsNewsInternationalGulf

ഭര്‍ത്താവ് മരിച്ച പ്രവാസി ജോലിക്കാരിക്ക് സ്വന്തം വീട്ടില്‍ താമസമൊരുക്കാമെന്ന് ദുബായ് പൗരന്‍(വീഡിയോ)

ദുബായ്: ഭര്‍ത്താവ് മരിച്ച പ്രവാസി ജോലിക്കാരിക്ക് സ്വന്തം വീട്ടില്‍ താമസ സൗകര്യം ഒരുക്കി നല്‍കാമെന്ന് ദുബായ് കുടുംബം. ശ്രീലങ്കക്കാരിയായ വീട്ട് ജോലിക്കാരിയുടെ ഭര്‍ത്താവ് മരിച്ച വിവരം അറിഞ്ഞത് ഇവര്‍ ദുബായില്‍ ജോലിക്ക് നിന്ന വീട്ടുകാരാണ്. തുടര്‍ന്ന് ജോലിക്കാരിയോട് ഈ വിവരം എങ്ങനെ പറയുമെന്ന മനോവിഷമത്തിലായിരുന്നു അദ്ദേഹം. ജോലിക്കാരി വാര്‍ത്ത കേട്ട് തളരുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

തുടര്‍ന്ന് വീട്ടിലേക്കുള്ള വിമാന ടിക്കറ്റ് ശരിയാക്കിയ ശേഷം ഭര്‍ത്താവിന് രോഗം കൂടുതലാണെന്ന് ദുബായ് യുവാവ് ജോലിക്കാരിയോട് പറയുകയായിരുന്നു. അതിനാല്‍ നാട്ടില്‍ പോയിവരാനും പറഞ്ഞു.

തുടര്‍ന്ന് ജോലിക്കാരിയെ വിമാനത്താവളത്തില്‍ നിന്നും യാത്രയാക്കുന്ന ദുബായ് യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. വികാരധീനനായാണ് അദ്ദേഹം തന്റെ വീട്ട്‌ജോലിക്കാരിയെ തിരികെ യാത്രയാക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

also read: പ്രവാസികള്‍ക്ക് സൗജന്യ വിമാനടിക്കറ്റ്

വീഡിയോയില്‍ ഭര്‍ത്താവിന്റെ രോഗത്തെ കുറിച്ച് ജോലിക്കാരി ചോദിക്കുന്നത് വ്യക്തമാണ്. തുടര്‍ന്ന് അവരുടെ നെറ്റിയില്‍ ചുംബിച്ച് എല്ലാത്തിലും വലുത് ദൈവമാണെന്നും യുവാവ് പറയുന്നു.

36 വര്‍ഷമായി ജോലിക്കാരി തങ്ങളുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. സ്വന്തം സഹോദരനെ പോലെയും മക്കളെ പോലെയുമാണ് അവര്‍ തങ്ങളെ ശുശ്രൂഷിച്ചത്. തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ജോലിക്കാരി അവരുടെ പക്കലുള്ള പണം തന്ന് സന്തോഷപ്പെടുത്തുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തിരികെ എത്തി തങ്ങള്‍ക്കൊപ്പം താമസിക്കാനായി ജോലിക്കാരിയെ ക്ഷണിച്ചിട്ടുണ്ട്. തിരികെ വരാന്‍ അവര്‍ തയ്യാറായാല്‍ തങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെ അവരെ നോക്കുമെന്നും ദുബായ് യുവാവ് പറഞ്ഞു.

. في مشهد إنساني مؤثر .. ودع مواطن إماراتي عاملة منزلية إلى موطنها #سيريلانكا، وفي قلبه حُرقة وغصة لاسيما أنها ستذهب لتلقي نظرة الوداع على زوجها الذي فارق الحياة، دون أن تدري بذلك. . المواطن -الذي فضل عدم ذكر اسمه- يروي لشبكة #رؤية_الإمارات الإعلامية تفاصيل الواقعة، حيث تلقى خبر وفاة زوج "سالي"، لكنه آثر إخبارها أنه في وعكةٍ صحية. . وقد أظهر مقطع الفيديو العاملة وهي تلح بالسؤال عن حال زوجها، فيما يقبل المواطن رأسها ويديها، ويخبرها أن إرادة الله هي التي ستكون. . وأفاد المواطن أن سالي التي لم ترزق بأبناء، عاملته وإخوته كأبناء لها على مدار 36 عاماً، فكانت تعطيهم النقود في صغرهم سراً لترسم ابتسامتهم، وكان لها الفضل في تحفيظه آية الكرسي منذ نعومة أظفاره، كما كانت أختاً لوالدته، وقدوةً للجميع في الأخلاق والعطاء. . ويعزم المواطن الشهم دعوة سالي للعيش مع الأسرة كفرد من أفرادها وليس بغرض العمل، لاسيما أنها فقدت والدتها منذ أربعة أشهر، مؤكداً أن ذلك من شيم الإماراتيين ومن باب رد الجميل لمن كانت نبعاً من الحنان والمحبة. . #رؤية_الإمارات #عين_في_كل_مكان . تحرير: #براء_الحريري

A post shared by رؤية الإمارات Emirates Vision (@evisionmn) on

shortlink

Related Articles

Post Your Comments

Related Articles


Back to top button